സണ്ടർലാൻറിൻെറ കൊച്ചു ആരാധാകൻ ബ്രാഡ്ലി ലോവറി വിടവാങ്ങി
text_fieldsലണ്ടൻ: സണ്ടർലാൻറ് ഫുട്ബാൾ ക്ലബിൻെറ കൊച്ചു ആരാധാകൻ ബ്രാഡ്ലി ലോവറി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മാതാപിതാക്കളുടെ കൈകളിൽ കിടന്നാണ് ബ്രാഡ്ലി മരണപ്പെട്ടതെന്ന് ബ്രാഡ്ലിയുടെ അമ്മ ജെമ്മ ലൂയിരി വ്യക്തമാക്കി.
അപൂർവ കാൻസർ ബാധിതനായിരുന്ന കൊച്ചു ലോവറിയെ സണ്ടർലാൻറ് ക്ലബിലൂടെയാണ് ലോകമറിഞ്ഞത്. കാൻസർ ബാധിച്ച ബ്രാഡ്ലിയെ ടീം മസ്കോട്ടാക്കി ചെൽസിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങി സണ്ടർലാൻറ് ഫുട്ബോളിൻ്റെ മാനുഷിക മുഖം കാണിച്ചു തന്നിരുന്നു. ചെൽസി കീപ്പർ ആസമർ ബെഗോവിച്ചിനെ കാഴ്ചക്കാരനാക്കി ബ്രാഡ്‌ലി ഗോൾ നേടിയ വിഡിയോ വൈറലായിരുന്നു. ബ്രാഡ്ലിയുടെ കഥയറിഞ്ഞതോടെ സണ്ടർലാൻ്റിന് പിറകെ എവർട്ടണും ചികിത്സക്കായി മുന്നിട്ടിറങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ബ്രാഡ്ലിയുടെ ചികിത്സക്കായി രംഗത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.