ഫുട്ബാൾ ആസ്വദിക്കുന്നു; ഉടൻ വിരമിക്കില്ല –ഛേത്രി
text_fieldsന്യൂഡൽഹി: ഫുട്ബാൾ ഇപ്പോഴും ആസ്വദിക്കുന്നതായും ഉടൻ വിരമിക്കില്ലെന്നും ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. മൂന്നുനാല് വർഷങ്ങൾകൂടി തനിക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ടീമിൽ അരങ്ങേറിയിട്ട് വെള്ളിയാഴ്ച 15 വർഷം തികയുന്ന അവസരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ചാറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘‘15 വർഷം ഇന്ത്യൻ ടീമിനായി കളിക്കാനായി എന്നതിൽ ഭാഗ്യവാനാണ്. ഇന്നത്തെ കായികക്ഷമത നിലനിർത്താനായാൽ രാജ്യത്തിനായി 20 വർഷം വരെ കളിക്കാനായേക്കും. മികച്ച കായികക്ഷമതയാണ് ഇപ്പോഴുള്ളതെന്നാണ് വിശ്വാസമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. ഇന്ത്യൻ ടീമിലും ബംഗളൂരു എഫ്.സിയിലും സഹകളിക്കാരായ മലയാളി താരം ആശിഖ് കുരുണിയനെയും ഉദാന്തയെയും ഓട്ടമത്സരത്തിന് വെല്ലുവിളിക്കുകയാണ്. മലയാളി യുവതാരം സഹൽ അബ്ദുൽ സമദ് കൂടുതൽ േഗാളുകൾ നേടി എന്നെ പിന്തള്ളുന്നതുവരെയും ഞാൻ ദേശീയ ടീമിലുണ്ടാകും’’ -ഛേത്രി പറഞ്ഞു.
ഒന്നര പതിറ്റാണ്ട് മുമ്പ് പാകിസ്താനിലെ ക്വറ്റയിൽ ഗോളോടെ ഇന്ത്യക്കായി അരങ്ങേറിയ ഛേത്രിയുടെ പേരിലാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയതിെൻറയും ഗോൾ നേടിയതിെൻറയും റെക്കോഡ്. 115 കളികളിൽനിന്ന് 72 ഗോളാണ് രാജ്യത്തിനായി നേടിയത്. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി. ലയണൽ മെസ്സിയാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.