ഛേത്രി മികച്ച ഇന്ത്യൻ താരം
text_fieldsമുംബൈ: 2017ലെ ഏറ്റവും മികച്ച ഇന്ത്യൻ ഫുട്ബാളർക്കുള്ള പുരസ്കാരം ദേശീയ ടീം നായകൻ സുനിൽ ഛേത്രിക്ക്. ക്യാപ്റ്റനായും സ്ട്രൈക്കറായും ഇന്ത്യൻ ഫുട്ബാളിെൻറ നെടുന്തൂണായ ഛേത്രിയെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് യോഗത്തിലാണ് പോയവർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ദേശീയ ടീമിനായും ഇന്ത്യൻ സൂപ്പർലീഗ്-സൂപ്പർ കപ്പുകളിൽ ബംഗളൂരു എഫ്.സിക്കായും മികച്ച ഫോമിലായിരുന്നു ഛേത്രി.
നാലു രാജ്യങ്ങൾ പെങ്കടുത്ത ഇൻറർകോണ്ടിനെൻറൽ കപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ, അതേ ടൂർണമെൻറിൽ നീലക്കുപ്പായത്തിലെ നൂറാം മത്സരവും 64ാം ഗോളും നേടിയിരുന്നു. കരിയറിൽ അഞ്ചാം തവണയാണ് ഛേത്രി മികച്ച താരത്തിനുള്ള ഫെഡറേഷൻ പുരസ്കാരം നേടുന്നത്. 2007, 2011, 2013, 2014, 2017 വർഷങ്ങളിലും ബഹുമതി ഛേത്രിക്കു തന്നെയായിരുന്നു.
കേരളത്തിനും അംഗീകാരം
താഴേത്തട്ടിലെ ഫുട്ബാൾ വികസന പ്രവർത്തനങ്ങൾക്കുള്ള ഗ്രാസ്റൂട്ട് പ്രോഗ്രാം പുരസ്കാരം കേരള ഫുട്ബാൾ അസോസിയേഷന്.
മറ്റു പുരസ്കാരങ്ങൾ
മികച്ച വനിത താരം: കമല ദേവി, യുവതാരം: അനിരുദ്ധ ഥാപ്പ, വനിത യുവതാരം: ഇ. പൻതോയ്, റഫറി: സി.ആർ. ശ്രീകൃഷ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.