ഗോൾവേട്ടയിൽ മെസ്സിക്കും മുമ്പിൽ; ഇന്ത്യൻ ഫുട്ബാളിൻെറ രാജകുമാരന് ഇന്ന് 36ാം പിറന്നാൾ
text_fieldsഹൈദരാബാദ്: ക്രിക്കറ്റ് ജ്വരം ഇന്ത്യയെ വിഴുങ്ങിയ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യൻ ഫുട്ബാളിന് വെട്ടം നൽകിയമിന്നുംതാരം സുനിൽ ഛേത്രിക്ക് ഇന്ന് 36ാം പിറന്നാൾ.2005 മുതൽ ഇന്ത്യൻ ടീമിൻെറ നീലക്കുപ്പായത്തിൽ പന്തുതട്ടിത്തുടങ്ങിയ ഛേത്രി പിന്നീട് ഇന്ത്യൻ ഫുട്ബാളിലെ വൻമരമായി വളരുകയായിരുന്നു.
അന്താരാഷ്ട്ര ഫുട്ബാളിൽ സജീവമായ താരങ്ങളിലെ ഗോൾവേട്ടയുെ ട കണക്കെടുത്താൽ 99 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾേഡാക്ക് പിന്നിൽ ഛേത്രിരണ്ടാമനാണ്. 115 മത്സരങ്ങളിൽ നിന്ന് 72 ഗോളുകളാണ് ഛേത്രിയുടെ സമ്പാദ്യം. 68 ഗോളുകളുള്ള സാക്ഷാൽ ലയണൽ മെസ്സി പോലും ഇക്കാര്യത്തിൽ ഛേത്രിക്ക് പിന്നിലാണ്.
ഐ.എം വിജയൻ, ബൈച്യുങ് ബൂട്ടിയ എന്നിവർക്കുശേഷം ഇന്ത്യയുടെ ലക്ഷണമൊത്ത സ്ട്രൈക്കറായി ഛേത്രി വാഴ്ത്തപ്പെട്ടു.ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പന്തുതട്ടിയ റെക്കോർഡ് ഈ ഹൈദരാബാദുകാരൻെറ പേരിലാണ്.
ഒരു ശരാശരി ഫുട്ബാളറുടെ വിരമിക്കൽ പ്രായം അടുത്തെത്തിയെങ്കിലും പ്രായം കൂടുന്തോറും വീര്യം വർധിച്ചുവരുന്ന ഛേത്രിയാണ് കളത്തിലുള്ളത്. ഛേത്രിയില്ലാത്ത ഒരു ടീം എന്നത് ഇന്ത്യക്ക് ഇനിയും സങ്കൽപ്പിക്കാനായിട്ടില്ല. ഐ.എസ്.എല്ലിലും ഇന്ത്യൻടീമിലുമെല്ലാം മിന്നും പ്രകടനങ്ങളാണ് പോയ സീസണുകളിൽ ഛേത്രി കാഴ്ച വെച്ചത്.
കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിലെ ആരാധകരുടെ പ്രിയപ്പെട്ട താരമായി സുനിൽ ഛേത്രിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ നടത്തിയ വോട്ടെടുപ്പിൽ 5,61,866 വോട്ടുകൾ നേടിയാണ് ഛേത്രി ഒന്നാമനായത്.
2009ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സുമായി മൂന്നുവർഷത്തെ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും ബ്രിട്ടീഷ് വർക്ക് പെർമിറ്റ് ലഭിക്കാത്തത്തിനാൽ ഛേത്രിക്ക് പന്തുതട്ടാനായിരുന്നില്ല. ഫിഫ റാങ്കിങ്ങിൽ ആദ്യ 70 സ്ഥാനത്തിലുള്ളിൽ ഇന്ത്യ ഇല്ലാതിരുന്നതിനാലാണ് ഛേത്രിക്ക് വർക്ക് പെർമിറ്റ് ലഭിക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.