സുനിൽ ഛേത്രി 'ഏഷ്യൻ െഎക്കൺ'; എ.എഫ്.സിയുടെ പ്രശംസ
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ച 34ാം ജന്മദിനം ആഘോഷിച്ച ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഇരട്ടി മധുരമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ (എ.എഫ്.സി) പ്രശംസ. 101 മത്സരങ്ങളിൽനിന്നും 64 ഗോളുകളുമായി നിലവിൽ കളിക്കളത്തിലുള്ള ഏഷ്യൻ ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനക്കാരനായ ഛേത്രിയെ ‘ഏഷ്യൻ െഎക്കൺ’ എന്നാണ് എ.എഫ്.സി വിശേഷിപ്പിച്ചത്. ലോക ഫുട്ബാളിൽ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമാണ് നിലവിൽ താരത്തിെൻറ മുന്നിലുള്ളത്.
താരത്തിെൻറ ജീവിതത്തിലെയും കരിയറിലെയും അസുലഭ മുഹൂർത്തങ്ങളും 2005ൽ പാകിസ്താനെതിരെ അരങ്ങേറിയതുമുതലുള്ള പ്രധാന സംഭവങ്ങളും കോർത്തിണക്കി ഒൗദ്യോഗിക പേജിൽ അവതരിപ്പിച്ചാണ് എ.എഫ്.സി സംഭവം കളറാക്കിയത്.
ക്രിക്കറ്റിനു ശക്തമായ വേരോട്ടമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഫുട്ബാൾ കുടുംബത്തിൽ നിന്നും ഛേത്രി ഉയർന്നുവന്നതും അവർ എടുത്തു പറഞ്ഞു. ഛേത്രിയുടെ അച്ഛൻ ഇന്ത്യൻ ആർമിക്കായും അമ്മ നേപ്പാൾ ദേശീയ ടീമിനായും ജഴ്സിയണിഞ്ഞിട്ടുള്ളതായും കുറിപ്പിൽ പറയുന്നു. അടുത്തവർഷം യു.എ.ഇയിൽ നടക്കാൻ പോകുന്ന ഏഷ്യൻകപ്പിൽ ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ ചേത്രി വഹിച്ച പങ്കും താരത്തിെൻറ കരിയറിെൻറ ഒരു നേർചിത്രവും കുറിപ്പിലൂടെ വരച്ചുകാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.