Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 11:35 PM GMT Updated On
date_range 20 May 2017 2:35 AM GMTവിനീത് ബ്രോക്ക് കട്ട സപ്പോർട്ടുമായി സഹതാരങ്ങളും ആരാധകരും
text_fieldsbookmark_border
മലപ്പുറം: സി.കെ. വിനീതിന് പിന്തുണയുമായി സഹതാരങ്ങളും മലയാളി ഫുട്ബാൾ പ്രേമികളും രംഗത്ത്. ഏജീസിന് അവരുടേതായ ന്യായീകരണമുണ്ടാവാമെങ്കിലും വിനീതിെൻറ കരിയർ പരിഗണിച്ച് അദ്ദേഹത്തോട് അനുകമ്പ കാട്ടണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ ആവശ്യപ്പെടുന്നത്. ദേശീയ ജഴ്സിയണിഞ്ഞ മുഹമ്മദ് റാഫി, അനസ് എടത്തൊടിക, റിനോ ആേൻറാ തുടങ്ങിയവരെല്ലാം വിനീതിനെതിരായ നടപടി കടുത്തതായിപ്പോയെന്ന അഭിപ്രായം പങ്കുവെച്ചു.
റിനോയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. "എന്നും ഓഫിസില്‍ ഹാജരായി വല്ലപ്പോഴും ഏജീസ് ടീമില്‍ മാത്രം കളിച്ചിരുന്നേക്കാവുന്ന വിനീതിനെ സങ്കൽപ്പിക്കുക. ആര്‍ക്കെങ്കിലും അയാളുടെ പേരറിയാന്‍ പോലും വഴിയുണ്ടാവുമായിരുന്നോ? കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ദേശീയ താരം ഉണ്ടാവുമായിരുന്നോ? വിനീത് പഴയ സ്കൂള്‍ ഗ്രൗണ്ടിലെ താരത്തില്‍ തന്നെ ഒതുങ്ങി നിന്നേനെ''എന്നിങ്ങനെ തുടരുന്ന പോസ്റ്റ് റാഫിയും അനസുമുൾപ്പെടെ പ്രമുഖരും ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളും ഷെയർ ചെയ്തിട്ടുണ്ട്. വിനീതിെൻറ കളിമികവ് കണ്ടാണ് ജോലി നൽകിയതെങ്കിൽ ഫുട്ബാളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് റാഫിയും അനസും ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ ഭാഗമായ ഏജീസ് ഓഫിസ് രാജ്യത്തിെൻറ യശസ്സുയർത്തിയ താരത്തെ അഭിമാനമായി കാണട്ടേയെന്ന് അനസ് അഭിപ്രായപ്പെട്ടു.
കളിയും ജോലിയും ഒരുമിച്ചുകൊണ്ടുപോവുക പ്രഫഷനൽ കളിക്കാരനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് തന്നെയാണെന്നും റാഫി കൂട്ടിച്ചേർത്തു.
‘ഒരു ഫുട്ബാളറുടെ ശരാശരി കരിയര്‍ അവെൻറ മുപ്പതുകളുടെ മധ്യത്തില്‍ അവസാനിക്കും. പിന്നീട് ജീവിതം ഒരു വലിയ ചോദ്യചിഹ്നമാണ്! അവിടെ ആകെ പിടിവള്ളിയായി വരിക സ്പോട്സ് ക്വാട്ട ആവും. കുടുംബം രക്ഷപ്പെടുത്തുന്ന പങ്കപ്പാടില്‍ പേക്ഷ അവസാനിക്കുന്നത് അവരുടെ കരിയറുമാവും. ഇരുപതില്‍ തിളങ്ങി സ്പോട്സ് ക്വോട്ടയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട ശേഷം പിന്നീട് വാര്‍ത്തയില്‍ ഇടം പിടിച്ചതായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഓര്‍ത്ത് പറയാന്‍ സാധിക്കുന്ന എത്ര പേരുകളുണ്ട് നമ്മുടെ കായിക ലോകത്ത്? റിസ്ക് എടുത്ത് കളിച്ച് കരിയര്‍ മെച്ചപ്പെടുത്തി ദേശീയ ടീമില്‍ ഇടം പിടിച്ച സി.കെ. വിനീതിെൻറ അനുഭവം തന്നെ ഉദാഹരണം’ -പോസ്റ്റിൽ പറയുന്നു.
സംസ്ഥാന സർക്കാർ ജോലി നൽകണമെന്ന് ആവശ്യം
കോഴിക്കോട്: ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ട രാജ്യാന്തര ഫുട്ബാള്‍ താരം സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്സ് േക്വാട്ടയില്‍ മികച്ച ജോലി നല്‍കണമെന്ന ആവശ്യമുയരുന്നു. കേന്ദ്ര സര്‍ക്കാർ സ്ഥാപനമായ ഏജീസ് ഓഫിസ് പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം പടരുന്നതിനിടെയാണ് വിനീതിനെ സംസ്ഥാന സര്‍ക്കാര്‍ ‘ഏറ്റെടുക്കണം’ എന്ന് ഫുട്ബാള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അക്കൗണ്ട് ജനറല്‍ ഓഫിസ് അധികൃതര്‍ക്ക് കത്തയച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. സംസ്ഥാന യൂത്ത് കമീഷന് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. യുവജനങ്ങളുടെ വീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും പുനഃപരിശോധിക്കണമെന്നുമാണ് യൂത്ത് കമീഷെൻറ ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്സ് േക്വാട്ടയില്‍ വിനീതിെൻറ യോഗ്യതക്കനുസരിച്ചുള്ള ജോലി കൊടുക്കണമെന്നാണ് ആവശ്യം. ബിരുദധാരിയാണ് വിനീത്. പ്രഫഷനല്‍ ഫുട്ബാളില്‍നിന്ന് ഏറക്കുറെ പിന്മാറിയ ശേഷം ജോപോള്‍ അഞ്ചേരിയുള്പ്പെടെയുള്ള താരങ്ങള്‍ക്ക് മുമ്പ് സ്പോര്‍ട്സ് േക്വാട്ടയില്‍ ജോലി നല്‍കിയിട്ടുണ്ട്. വിനീതിന് സംസ്ഥാനത്ത് മികച്ച ജോലിക്ക് അവസരമൊരുക്കണമെന്ന് പ്രശസ്ത ഫുട്ബാള്‍ പരിശീലകന് എ.എം. ശ്രീധരന് പറഞ്ഞു. ഏജീസിേൻറത് വിവേചനപരമായ തീരുമാനമാണെന്നും വിനീതിനെ വിവ കേരളയിലൂടെ ദേശീയ ഫുട്ബാളിലേക്ക് വളര്‍ത്തിയെടുത്ത ശ്രീധരന് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story