സ്വീഡനോട് തോൽവി; ലോകകപ്പിന് ഇറ്റലിയുണ്ടാകില്ലേ...
text_fieldsസ്റ്റോക്ഹോം: 2018 റഷ്യൻ ലോകകപ്പിെൻറ നഷ്ടപ്പട്ടികയിലേക്ക് ഗ്ലാമർ താരങ്ങളാൽ സമ്പന്നമായ മറ്റൊരു രാജ്യംകൂടിയോ? യൂറോപ്പിലെ കൊമ്പന്മാരും മുൻ ജേതാക്കളുമായ ഇറ്റലിക്ക് ആദ്യ പാദ പ്ലേഒാഫ് മത്സരത്തിൽ തോൽവിയേറ്റിരിക്കുന്നു. സ്വന്തം തട്ടകത്തിലെ പോരാട്ടത്തിൽ സ്വീഡനാണ് ജിയാൻലൂജി ബുഫണിെൻറ നേതൃത്വത്തിലുള്ള ഇറ്റലിയെ 1-0ത്തിന് തോൽപിച്ചത്. റഷ്യൻ ലോകകപ്പിെല ഇറ്റലിയുടെ ഭാവി തിങ്കളാഴ്ചയിലെ രണ്ടാം പാദ പോരാട്ടത്തിൽ തീരുമാനമാവും. പുറത്തായാൽ അസൂറികളുടെ 60 വർഷത്തെ ചരിത്രത്തിൽ ഇത് ആദ്യ സംഭവമായിമാറും. 1958ലാണ് അവസാനമായി ഇറ്റലിക്ക് ലോകകപ്പ് നഷ്ടമായത്. നേരേത്ത, യൂറോപ്പിൽനിന്ന് നെതർലൻഡ്സും ലാറ്റിനമേരിക്കയിൽനിന്ന് ചിലിയും റഷ്യ കാണാതെ പുറത്തായിരുന്നു.
ആവേശംനിറഞ്ഞ 90 മിനിറ്റിൽ കളിച്ചത് മുഴുവൻ ഇറ്റലിയായിരുന്നെങ്കിലും ജയിച്ചത് സ്വീഡനാണ്. 64 ശതമാനം ബാൾ െപസഷനിൽ ഇറ്റലി മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളിന് തിരിച്ചടി നൽകാനായില്ല. പകരക്കാരനായി എത്തിയ ജാകോബ് ജോൺസനാണ് സ്വീഡെൻറ വിധി നിർണയിച്ചത്. ബോക്സിനു പുറത്തുനിന്നുള്ള ഉഗ്രൻ ഷോട്ട് ഇറ്റലി പ്രതിരോധതാരത്തിെൻറ കാലിൽ തട്ടി വ്യതിചലിച്ചതോടെയാണ് ബുഫണെ നിസ്സഹായനാക്കി പന്ത് വലയിൽ പതിച്ചത്. ഇൗ ഗോളിൽ ഇറ്റലി തോൽക്കുകയും ചെയ്തു.
കോൺകകാഫ്-എ.എഫ്.സി പ്ലേഒാഫ് പോരിൽ ആസ്ട്രേലിയ ഹോണ്ടുറസിനോട് ഗോൾരഹിത (0-0) സമനിലയിൽ കുരുങ്ങിയപ്പോൾ, ലാറ്റിനമേരിക്കൻ-ഒ.എഫ്.സി മത്സരമായ െപറു-ന്യൂസിലൻഡ് പോരാട്ടവും (0-0) ഗോൾരഹിത സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.