സ്വീഡനും സ്വിറ്റ്സർലൻഡും മുഖാമുഖം
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: പതിറ്റാണ്ടുകൾക്കുശേഷം ലോകകപ്പിെൻറ ക്വാർട്ടർ ബർത്തിന് കാത്തിരിക്കുന്ന രണ്ട് ടീമുകളുടെ പോരാട്ടമാണ് സെൻറ് പീറ്റേഴ്സ്ബർഗിൽ. 1994ൽ ക്വാർട്ടർ കടന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങിയ സ്വീഡനും. 1954ൽ മാത്രം അവസാനമായി ക്വാർട്ടർ കളിച്ച സ്വിറ്റ്സർലൻഡും. കടലാസിലും കളത്തിലും തുല്യശക്തികളായ രണ്ടുപേരുടെ പോരാട്ടത്തിൽ ഫലം പ്രവചനാതീതമാവും. ബ്രസീൽ അടങ്ങിയ ഗ്രൂപ് ‘ഇ’യിൽനിന്നു റണ്ണർഅപ് ആയാണ് സ്വിസ് മുന്നേറ്റമെങ്കിൽ, ഗ്രൂപ് ‘എഫി’ൽ ജർമനിക്ക് മടക്കടിക്കറ്റ് നൽകിയാണ് സ്വീഡൻ പ്രീക്വാർട്ടറിൽ കടന്നത്.
മാറ്റമൊന്നുമില്ലാത്ത ഇലവനുമായാണ് സ്വീഡൻ ഇതുവരെ കളിച്ചത്. എന്നാൽ, സസ്പെൻഷനിലായ മധ്യനിരക്കാരൻ സെബാസ്റ്റ്യൻ ലാർസൻ ഇന്ന് പുറത്തിരിക്കും. സ്വിറ്റ്സർലൻഡിലുമുണ്ട് വിലക്കിെൻറ ആശങ്ക. ഫാബിയൻ ഷാറും, ക്യാപ്റ്റൻ സ്റ്റീഫൻ ലിഷ്സ്റ്റെയ്നറും സസ്പെൻഷൻ കാരണം പുറത്താണ്. മൈക്കൽ ലാങ് ലിഷ്സ്റ്റെയ്നറുടെ പൊസിഷനായ പ്രതിരോധം കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.