ചോക്ലറ്റ് മധുരവുമായി സ്വിസ് ഗാർഡുകൾ
text_fields11ാം തവണ ലോകകപ്പിന് യോഗ്യത നേടിയ സ്വിസ് ടീമിെൻറ തുടർച്ചയായ മൂന്നാമത്തെ പങ്കാളിത്തം ആണ് റഷ്യയിലേത്. എന്നാൽ, അവസാന നിമിഷം വരെ സ്വിസ് ആരാധകരെ ഉേദ്വഗത്തിെൻറ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു അവർ ഇത്തവണ കരകയറിയത്. യൂറോപ്യൻ ഗ്രൂപ് ബിയിൽ പോർചുഗലിനെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് തോൽപിക്കുകയും രണ്ടാം മത്സരത്തിൽ അതേ മാർജിനിൽ കീഴടങ്ങുകയും ചെയ്തവർക്ക് ഉത്തര അയർലൻഡിനെതിരെ േപ്ല ഓഫ് കളിക്കേണ്ട അവസ്ഥയായി. ആദ്യ മത്സരം വിവാദമായ ഒരു പെനാൽറ്റിയിലൂടെ സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനിലയിലൂടെ കഷ്ടിച്ചു രക്ഷപ്പെട്ടു. 1994, 2006, 2014 ലോകകപ്പുകളിൽ പ്രീ ക്വാർട്ടറിൽ എത്തിയവർക്ക് ഇത്തവണ ഗ്രൂപ് റൗണ്ടിൽ ബ്രസീൽ, കോസ്റ്ററീക, സെർബിയ എന്നിവരാണ് എതിരാളി.
2006 ജർമൻ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ എത്തുംവരെ സ്വന്തം വലയിൽ ഒരു ഗോൾ പോലും കടത്തിവിട്ടില്ല. എന്നാൽ, യുെക്രയ്നിനെതിരായ പ്രീ ക്വാർട്ടർ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനിച്ചു. ഒരുതവണ പോലും പന്ത് എതിർവലയിലെത്തിക്കാനാവാതെ സ്വിസ് കുതിപ്പ് അവസാനിച്ചു. സ്വിസ് ടീമിനെ അൽബേനിയയുടെ ‘എ’ ടീം എന്നാണ് വിമർശകർ പരിഹസിക്കുന്നത്. ഗ്രാനെത് ഷാക്ക, ഷെർദാൻ ഷക്കീറി, മെഹമീദി അടക്കം ആറുപേരാണ് അൽബേനിയയിൽ നിന്നെത്തി സ്വിറ്റ്സർലൻഡിനായി കളിക്കുന്നത്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗ്രാനെത് ഷാക്ക സ്വിറ്റ്സർലൻഡിനായി കളിച്ചപ്പോൾ അനിയൻ തുലാൻറ് ഷാക്ക അൽബേനിയയുടെ കുപ്പായത്തിൽ അവർക്കെതിരെ കളിച്ചിരുന്നു. 12 വിവിധ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ അടങ്ങിയതാണ് സ്വിസ് ടീം. എന്നാൽ, കാശുകൊടുത്ത് ഇറക്കിയവരൊന്നുമല്ല ഇവർ.
ഇതരരാജ്യങ്ങളിൽനിന്ന് അഭയാർഥികളായെത്തിയവരുടെ രണ്ടും മൂന്നും തലമുറയിൽപ്പെട്ട സ്വിസ് പൗരന്മാർ തന്നെയാണിവർ. ലോകത്തിലെ ഏറ്റവും ശാന്തരും സമാധാനപ്രിയരും ആയ ജന വിഭാഗമാണ് സ്വിറ്റ്സർലൻഡിലേത്. വിശ്വസ്തതയുടെ പര്യായമായ സ്വിസ് ബാങ്കുകളും മധുരമൂറുന്ന സ്വിസ് ചോക്ലറ്റുകളും കൃത്യതയുടെ സ്വിസ് വാച്ചുകളും അവരെ സമ്പന്നരാക്കി. ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, റൊമാൻഷ് എന്നീ നാല് ഒൗദ്യോഗിക ഭാഷകൾ സംസാരിക്കുന്ന നാടാണ് പാലിെൻറയും ചോക്ലറ്റിെൻറയും സ്വിറ്റ്സർലൻഡ്. 16ാം നൂറ്റാണ്ടുമുതൽ മാർപ്പാപ്പമാരുടെ സംരക്ഷകരും സ്വിസ് ഗാർഡുകൾ എന്നറിയപ്പെടുന്ന സൈനികരാണ്.
അട്ടിമറികൾക്ക് സ്വിസ് പട
റഷ്യയിൽ ഗ്രൂപ് റൗണ്ടിൽ പ്രബലരായ ബ്രസീൽ, കോസ്റ്ററീക, സെർബിയ എന്നിവരാണ് സ്വിറ്റ്സർലൻഡിെൻറ കൂട്ടുകാർ. ഒന്നിനൊന്നു മെച്ചപ്പെട്ട മൂന്നു ഗോൾ കീപ്പർമാരാണ് അവരുടെ നിരയിലെ സവിശേഷത. ജർമൻ ബുണ്ടസ് ലിഗ താരങ്ങളായ ബൊറൂസിയ മൊൻഷൻ ഗ്ലാഡ്ബാഹിെൻറ യാൻ സമ്മർ, ഡോർട്മുണ്ടിെൻറ റോമൻ ബുർക്കി, ഔഗസ് ബുർഗിെൻറ മാർവിൻ ഹിറ്റ്സ്. ഇവരിൽ ആരെ രംഗത്തിറക്കും എന്നതാകും കോച്ച് വ്ലാഡിമിർ പെറ്റ്കോവിച്ചിനെ അസ്വസ്ഥനാക്കുക. ഷാക്ക, ഷക്കീറി, മെഹ്മദി, സഫിറോവിച്, ഡ്രിമിച് എന്നിവർ ഏതു പ്രതിരോധനിര കടന്നും ഗോൾ നേടാൻ കഴിവുള്ളവരാണെന്ന് യോഗ്യത മത്സരങ്ങൾ തെളിയിച്ചു. 14 പേരാണ് അവിടെ മാറിമാറി ഗോളടിച്ചത്. ഗ്രൂപ് റൗണ്ടിൽ ബ്രസീൽ ഒഴികെയുള്ളവർ റാങ്കിങ്ങിൽ തങ്ങളേക്കാൾ പിന്നിലാണെങ്കിലും ടൂർണമെൻറ് ടീമുകൾ എന്ന നിലയിൽ പ്രവചിക്കാൻ കഴിയാത്ത പ്രകടനങ്ങക്ക് പേരുകേട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.