Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

കോസ്​റ്റാറിക്കക്കെതിരെ സമനില; സ്വിറ്റ്സ​ർലൻഡ്​ പ്രീക്വാർട്ടറിൽ

text_fields
bookmark_border
dzimal-54
cancel

നി​ഷ്​​നി: നിർണായക മൽസരത്തിൽ കോസ്​റ്റാറിക്കക്കെതിരെ സമനിലയുമായി സ്വിറ്റ്സ​ർലൻഡ്​ പ്രീക്വാർട്ടറിൽ. 31ാം മിനുട്ടിൽ ഡിസാമലിയിലുടെ സ്വിറ്റ്സ​ർലൻഡാണ്​ ആദ്യം മുന്നിലെത്തിയത്​. 56ാം മിനുട്ടിൽ വാട്​സണിലുടെ കോസ്​റ്റാറിക്ക സമനില പിടിച്ചു. ഇതോടെ ലീഡ്​ നേടാനുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനത്തു.

88ാം മിനുട്ടിൽ സ്വിറ്റ്സ​ർലൻഡ്​ ഇൗ പോരാട്ടത്തിൽ വിജയിച്ചു. ഡ്രമിക്കി​​​​​​​െൻറ ഗോളിലുടെ സ്വിറ്റ്​സർലൻഡ്​ മുന്നിലെത്തി. വിജയമുറപ്പിച്ച്​ മൽസരം തുടരുന്നതിനിടെ കഷ്​ടകാലം സെൽഫ്​ ഗോളി​​​​​​​െൻറ രൂപത്തിൽ സ്വിറ്റ്​സർലൻഡി​നെ പിടികൂടി. സോമറി​​​​​​​െൻറ സെൽഫ്​ ഗോളിൽ കോസ്​റ്റാറിക്ക സ്വിറ്റ്​സർലൻഡിനൊപ്പമെത്തി. പിന്നീട്​ ഗോളുകളൊന്നും നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇതോടെ മൂന്ന്​ കളികളിൽ നിന്ന്​ അഞ്ച്​ പോയിൻറുമായി ബ്രസീലിനൊപ്പം ഗ്രൂപ്പ്​ ഇയിൽ നിന്ന്​ രണ്ടാം സ്ഥാനക്കാരായി ​സ്വിറ്റ്​സർലൻഡ്​ പ്രീക്വാർട്ടറിൽ.

ഗോളി നവാസി​​​​​​​​​​െൻറ കൈകളിൽ വിശ്വാസമർപ്പിച്ചാണ്​ ​കോസ്​റ്റാറിക്ക ഇന്ന്​ മൽസരത്തിനിറങ്ങിയത്​. എന്നാൽ, ബ്രസീലുമായുള്ള മൽസരത്തിലെ പോലെ അവസാനം നിമിഷം വരെ ഗോൾ വഴങ്ങാതെ പിടിച്ച്​ നിൽക്കാൻ നവാസിനായില്ല. പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ഗ്രാ​നി​ത്​ ഷാ​ക, ഷെ​ർ​ദാ​ൻ  ഷാ​കീ​രി, സ്​​റ്റെ​ഫാ​ൻ ലീ​ച്ച​ൻ​സ്​​റ്റൈ​ന​ർ എ​ന്നി​വ​ർ  വി​ല​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​തി​​​​​​​​​​​​​െൻറ ആ​ശ്വാ​സ​ത്തി​ലാണ്​ സ്വിറ്റ്സ​ർലൻഡ്​ കളിക്കാനിറങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:switzerland2018 FIFA World Cupcosta rica
News Summary - Switzerland v Costa Rica match draw– World Cup Group E-sports News
Next Story