റിയാദ് മെഹ്റസിൻെറ വീട്ടിൽ മോഷണം; 4.6 കോടിയുടെ വസ്തുക്കൾ കവർന്നു
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റിയാദ് മെഹറസിൻെറ വീട്ടിൽ വൻ മോഷണം. മൂന്ന് ലക്ഷം പൗണ്ട് (ഏകദേശം 2.8 കോടി രൂപ) വിലവരുന്ന ആഡംബര വാച്ചുകളടക്കം അഞ്ചു ലക്ഷം പൗണ്ടിൻെറ (ഏകദേശം 4.6 കോടി രൂപ) സാധനങ്ങളാണ് പെൻറ ഹൗസ് അപാർട്മെൻറിൽ നിന്നും മോഷണം പോയത്. വാച്ചുകൾക്കൊപ്പം റിച്ചാർഡ് മിൽ ബ്രാൻഡിലുള്ള ഒരു അപൂർവ ടൈം പീസും വജ്ര ആഭരണങ്ങളും പണമടങ്ങിയ ബാഗും മോഷണം പോയി.
അരലക്ഷം പൗണ്ട് പണമായും ഒന്നരലക്ഷം വിലവരുന്ന അപൂർവ ഫുട്ബാൾ ജഴ്സിയും കൊള്ളയടിക്കപ്പെട്ടു. 29കാരനായ അൽജീരിയൻ താരം വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. മാഞ്ച്സ്റ്റർ നഗരത്തിലെ മറ്റ് മൂന്നിടങ്ങളിലും കവർച്ച നടന്നിട്ടുണ്ട്.
പ്രീമിയർ ലീഗ് താരങ്ങൾക്കെതിരായ മോഷണം ശ്രമം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മൂന്നാഴ്ച മുമ്പ് ടോട്ടൻഹാം ഹോട്സ്പർ താരം ഡെലെ അലിയുടെ കഴുത്തിൽ കത്തിെവച്ചു ഭീഷണിപ്പെടുത്തി കവർച്ച നടന്നിരുന്നു. അതിനു മുമ്പ് യാൻ വെർട്ടോങ്ങിൻെറ അസാന്നിധ്യത്തിൽ അദ്ദേഹത്തിൻെറ ഭാര്യയെ ആയുധം കാണിച്ചു ഭയപ്പെടുത്തി കവർച്ച അരങ്ങേറി. അതുപോലെ കഴിഞ്ഞ വർഷം ആഴ്സനൽ താരങ്ങളായ മെസൂദ് ഓസിലിനെയും സീദ് കൊലസിനാചിനെയും കാർ തടഞ്ഞ് ആയുധം കാട്ടി കൊള്ളയടിക്കാൻ ശ്രമം നടത്തി. എന്നാൽ താരങ്ങൾ കാണിച്ച അസാമാന്യ ധൈര്യത്തിനും പ്രതിരോധത്തിനും മുമ്പിൽ കവർച്ചക്കാർക്ക് പിടിച്ചുനിൽക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.