നക്ഷത്രരാവിലെ താരമായി ഫ്രാൻസിസ് കോനെ
text_fieldsസൂറിക്: മറഡോണ, റൊണാൾഡോ, ക്രിസ്റ്റ്യാനോ, മെസ്സി മുതൽ ലോകഫുട്ബാളിലെ സൂപ്പർതാരങ്ങളും ഹോളിവുഡ് നായികാനായകന്മാരും അണിനിരന്ന ചടങ്ങിൽ സാന്നിധ്യമില്ലാത്തൊരു താരം ലോകത്തിെൻറ കൈയടി നേടിയ നക്ഷത്രരാവ്. ഫിഫ ഫുട്ബാളർ പുരസ്കാര ചടങ്ങിലെ അപൂർവതയായി അയാൾ ലോകത്തിെൻറ സല്യൂട്ട് ഏറ്റുവാങ്ങി. ഫിഫ ഫെയർേപ്ല പുരസ്കാരത്തിന് അർഹനായ ടോഗോയുടെ ഫ്രാൻസിസ് കോനെയായിരുന്നു ആ ഭാഗ്യതാരം.
കഴിഞ്ഞ സീസണിൽ ചെക്ക് റിപ്പബ്ലിക് ക്ലബായ െസ്ലാവാകോക്കു വേണ്ടി കളിക്കവെ നടത്തിയ മനുഷ്യത്വപരമായ ഇടപെടലാണ് ഫുട്ബാളിെൻറ നന്മകൾക്ക് നൽകുന്ന അംഗീകാരത്തിന് കോനെയെ അർഹനാക്കിയത്. ഫെബ്രുവരിയിൽ ചെക്ക് ലീഗ് മത്സരത്തിനിടെ ബൊഹമിയൻസ് ക്ലബ് ഗോളി സ്വന്തം ടീമംഗവുമായി കൂട്ടിയിടിയിൽ വീണ് മരണാസന്നനായപ്പോഴാണ് മാലാഖയായി കോനെ അവതരിച്ചത്. ഗോളി മാർടിൻ ബെർകോവിച് ബോധരഹിതനായി നിലംപതിച്ചപ്പോൾ ഒാടിയെത്തിയ കോനെക്ക് അപകടസാധ്യത മനസ്സിലായി. ഉടൻ വായിൽ കൈയിട്ട് നാവ് വലിച്ചെടുത്ത് ഗോളിയുടെ ശ്വാസഗതി നേരെയാക്കി. ശേഷമാണ് മെഡിക്കൽ സംഘം ഗ്രൗണ്ടിലെത്തിയത്.
ഇൗ ധീരതക്കുള്ള അംഗീകാരമാണ് കോനെക്ക് ഫെയർേപ്ല അവാർഡ്. താരത്തിെൻറ അസാന്നിധ്യത്തിൽ ബന്ധുവാണ് അവാർഡ് ഏറ്റുവാങ്ങിയത്. എട്ടു വർഷത്തെ കരിയറിനിടെ ഫുട്ബാൾ ഗ്രൗണ്ടിൽ കോനെയുടെ നാലാമത്തെ ജീവൻരക്ഷാ ഇടപെടലായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.