സീരി ‘എ’ യിൽ വീണ്ടും കോവിഡ്; ടോറിനോ കളിക്കാരൻ പോസിറ്റീവ്
text_fieldsറോം: യുവൻറസിൻെറ അർജൻറീന സൂപ്പർ താരം പൗളോ ഡിബാല കോവിഡ് മുക്തനായ വിവരം ആശ്വാസേത്താടെയാണ് ഫുട്ബാൾ ആരാധകർ ശ്രവിച്ചത്. എന്നാൽ സീരി ‘എ’ ക്ലബുകൾ വീണ്ടും പരിശീലനം പുനരാരംഭിക്കാനിരിക്കവേ ടോറിനോ കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച കളിക്കാരൻെറ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എട്ടാഴ്ച നീണ്ട ലോക്ഡൗണിന് ശേഷം ഇറ്റാലിയൻ ടീമുകൾ വ്യക്തിഗത പരിശീലനം തുടങ്ങുന്ന സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരുകളിക്കാരന് കുടി രോഗബാധയുണ്ടായത്.
After an initial medical examination, one of our players has tested positive for COVID-19
— Torino FC English (@TorinoFC1906_En) May 6, 2020
The player, currently asymptomatic, has been immediately quarantined and will be constantly monitored in the upcoming days#SFT
ടോറിനോ കളിക്കാർക്കിടയിൽ നടത്തിയ ആദ്യ മെഡിക്കൽ പരിശോധനയിൽ ഒരു പോസിറ്റിവ് ഫലം ഉൾപെടുന്നതായി ക്ലബ് ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിലവിലെ സാഹചര്യത്തിൽ രോഗബാധയുള്ള കളിക്കാരൻ ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ലെങ്കിലും ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായും കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നതായും ക്ലബ് വ്യക്തമാക്കി.
സീരി ‘എ’യിലെ 20 ടീമുകൾ കോവിഡ് നിയന്ത്രണവിധേയമായ ശേഷം സീസൺ പുനരാരംഭിക്കുന്നതിന് പച്ചക്കൊടി വീശിയപ്പോൾ താൽപര്യം കാണിക്കാതിരുന്ന ടീമാണ് ടോറിനോ. ഇറ്റലി ഇതിനോടകം അടുത്ത സീസണിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയെന്നായിരുന്നു ക്ലബ് പ്രസിഡൻറ് ഉർബാനോ കെയ്റോ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.