മൗറിന്യോക്ക് ടോട്ടൻഹാമിൽ വിജയത്തുടക്കം: ലിവർപൂളിന് ജയം; ആഴ്സനലിന് സമനില
text_fieldsലണ്ടൻ: ടോട്ടൻഹാം ഹോട്സ്പറിൽ ഹോസെ മൗറിന്യോ യുഗത്തിന് ശുഭാരംഭം. മൗറീസിയോ പൊ ഷറ്റിനോക്ക് പകരം മൗറീന്യോ കോച്ചായി ചാർജെടുത്ത ആദ്യ മത്സരത്തിൽ ടോട്ടൻഹാം 3-2ന് വെ സ്റ്റ്ഹാമിനെ തോൽപിച്ചു. ഹ്യൂങ് മിൻസണിെൻറയും (36) ലൂകാസ് മൗറയുടെയും (43) ഗോൾമികവി ൽ ആദ്യപകുതിയിൽതന്നെ എതിരാളിയുടെ തട്ടകത്തിൽ സ്പർസ് 2-0ത്തിെൻറ ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ഹാരി കെയ്ൻ (49) മൂന്നാം ഗോളും വലയിലാക്കി. ടോട്ടൻഹാം ജഴ്സിയിൽ 175ാം ഗോൾ തികച്ച കെയ്ൻ ക്ലബിെൻറ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ മികച്ച ഗോൾവേട്ടക്കാരനായി. മിഷേൽ അേൻറാണിയോ (73), എയ്ഞ്ചലോ ഓഗ്ബോന്ന (96) എന്നിവരുടെ വകയായിരുന്നു ആതിഥേയരുടെ ആശ്വാസ ഗോളുകൾ.
ക്രിസ്റ്റൽ പാലസിനെ 1-2ന് കീഴടക്കിയ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. സാദിയോ മാനെയും റോബർട്ടോ ഫിർമിനോയും ലിവർപൂളിന് വേണ്ടി വല കുലുക്കി. ഇഞ്ചുറി ടൈം ഗോളിൽ ആഴ്സനൽ 2-2ന് സതാംപ്ടണെതിരെ സമനില നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.