ടി.പി. രഹനേഷ് ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: മലയാളി ഗോൾ കീപ്പർ ടി.പി. രഹനേഷ് കേരള ബ്ലാസ്റ്റേഴ്സിൽ. നോർത്ത് ഈസ്റ്റ് യുന ൈറ്റഡ് എഫ്.സിയിൽനിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. നേരത്തേ, ഒ.എൻ.ജി. സി, മുംബൈ ടൈഗേഴ്സ്, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുനൈറ്റഡ് എന്നീ ടീമുകൾക്കായി ഗോൾ വല കാത്ത താരം 2014 ഐ.എസ്.എൽ ആദ്യ സീസണിൽതന്നെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനൊപ്പമുണ്ടായിരുന്നു.
2015 സീസണിൽ മറ്റ് ഗോൾകീപ്പർമാരെ മറികടന്ന് ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ രഹനേഷ് അതേവർഷം, നാല് ക്ലീൻ ഷീറ്റുകൾ കരസ്ഥമാക്കി ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ഇന്ത്യൻ ഗോൾകീപ്പറായിരുന്നു. 2015-16 സീസണിൽ ദേശീയ അണ്ടർ 23 ഫുട്ബാൾ ടീമിലും 2017ൽ ദേശീയ ഫുട്ബാൾ ടീമിലും അംഗമായിരുന്നു. കോഴിക്കോട് സ്വദേശിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.