അമേരിക്കയിൽ ‘മുട്ടുകുത്തൽ’ വിവാദം; ഫുട്ബാൾ ബഹിഷ്കരിക്കുമെന്ന് ട്രംപ്
text_fieldsന്യൂയോർക്: അമേരിക്കൻ ഫുട്ബാളിലെ മുട്ടുകുത്തി നിൽക്കൽ വിവാദം പുതുവഴികളിലേക്ക്. ജോർജ് േഫ്ലായിഡ് കൊലപാതകത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ഫുട്ബാൾ മത്സരങ്ങൾക്കു മുമ്പ് ദേശീയ ഗാനമാലപിക്കുേമ്പാൾ മുഴുവൻ കളിക്കാരും എഴുന്നേറ്റ് നിൽക്കണമെന്ന നിയമം യു.എസ് സോക്കർ ബോർഡ് റദ്ദാക്കിയതും, അതിനെ വിമർശിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തുവന്നതുമാണ് പുതുവഴിത്തിരിവായത്.
‘ദേശീയഗാനത്തിന് എഴുന്നേറ്റില്ലെങ്കിൽ അമേരിക്കൻ പതാകക്കു കീഴിൽ മത്സരിക്കേണ്ടെന്ന’ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയുടെ ട്വീറ്റ്, റിട്വീറ്റ് ചെയ്താണ് ട്രംപ് താൻ കളി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. വനിത ഫുട്ബാൾ താരം മേഗൻ റാപിനോ ഉൾപ്പെടെയുള്ളവരുമായി നേരിട്ട് വാക്പോര് നടത്തിയ റെക്കോഡുള്ള പ്രസിഡൻറിെൻറ ട്വീറ്റ് മണിക്കൂറുകൾക്കകം പുതുവിവാദത്തിന് തുടക്കമിട്ടു.
പിന്നാലെയാണ് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ ഇടപെടൽ. ‘സുപ്രധാന വിഷയത്തിൽ ചർച്ചനടത്തുേമ്പാൾ സഹിഷ്ണുതയും, പരസ്പര ബഹുമാനവും, സാമാന്യബുദ്ധിയും പ്രകടിപ്പിക്കണം. ഫുട്ബാളിൽ ഒരു തരത്തിലുള്ള വിവേചനവും ഫിഫ അനുവദിക്കില്ല. വംശീയതയും, അക്രമവും പാടില്ലെന്നതാണ് ലോകഫുട്ബാളിെൻറ നിലപാട്’ -ഫിഫ വ്യക്തമാക്കി.
വംശീയതക്കെതിരായ കളിക്കളത്തിലെ പ്രതിഷേധമെന്നനിലയിലാണ് മേഗൻ റാപിനോ ദേശീയഗാനാലാപത്തിനിടെ മുട്ടുകുത്തി നിന്നത്. പിന്നീട്, അമേരിക്കൻ സോക്കർ ഫെഡറേഷൻ എഴുന്നേറ്റ് നിൽക്കണമെന്ന് ഉത്തരവിറക്കി. ഇതാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.