ലണ്ടൻ: തനിയാവർത്തനമെന്ന് പറഞ്ഞാൽ ഇതാണ്. ആദ്യപാദത്തിലെ അതേ സ്കോറിന് രണ്ടാം പാദത്തിലുമൊരു വമ്പൻ ജയം. ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ തകർപ്പൻ ജയത്തോെട നിലവിലെ ജേതാവായ റയൽ മഡ്രിഡും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും ക്വാർട്ടർ ൈഫനലിലേക്ക് കുതിച്ചു. ആദ്യപാദം പോലെ ആഴ്സനലിനെതിരെ 5-1നായിരുന്നു ബയേണിെൻറ കുതിപ്പ്. ആദ്യപാദ ഫലം ആവർത്തിച്ച്, ഇറ്റാലിയൻ സംഘമായ നാപ്പോളിയെയാണ് റയൽ 3-1ന് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 10-2നാണ് ബയേണിെൻറ വിജയം. 6-2ന് ഇരുപാദങ്ങളിലുമായി ജയിച്ച് റയലും മോശമാക്കിയില്ല. തുടർച്ചയായി 16ാം വട്ടമാണ് റയൽ ക്വാർട്ടറിലെത്തുന്നത്. തുടർച്ചയായി ഏഴാം തവണയും പ്രീക്വാർട്ടറിൽ പുറത്തായ ആഴ്സനലിന് സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലെ തോൽവി നാണക്കേടായി. കോച്ച് ആഴ്സൻ വെങ്ങറെ പുറത്താക്കണെമന്ന ആവശ്യം ശക്തവുമായി.
അയ്യേയ്യ ആഴ്സനൽ; കോച്ചും പുറേത്തക്ക്
ചാമ്പ്യൻസ് ലീഗ് വിദഗ്ധരായ ബയേണിനെതിരെ ആദ്യപാദത്തിലെ 1-5െൻറ തോൽവി എളുപ്പം നികത്താനാവിെല്ലന്ന് ആഴ്സനലിനറിയാമായിരുന്നു. എങ്കിലും സ്വന്തം തട്ടകമായ എമിറേറ്റ്സ് മൈതാനത്ത് പ്രതീക്ഷയോടെയാണ് തുടങ്ങിയത്. 20ാം മിനിറ്റിൽ തിയോ വാൽക്കോട്ട് ആതിഥേയെര മുന്നിലെത്തിച്ചു. ഒന്നാം പകുതി മുഴുവനും രണ്ടാം പകുതിയുടെ പത്തു മിനിറ്റ് വരെയും പീരങ്കിപ്പട ലീഡ് നിലനിർത്തി. ആദ്യ പാദത്തിലെ സുരക്ഷിതമായ ലീഡിൽ മതിമറക്കാതെ പിന്നീട് ബയേണിെൻറ കുതിപ്പായിരുന്നു. 55ാം മിനിറ്റിൽ റോബർേട്ടാ ലെവൻഡോവ്സ്കിയിൽ തുടങ്ങി കളിതീരാൻ അഞ്ചു മിനിറ്റ് ശേഷിേക്ക അർതുറോ വിദാലിെൻറ തകർപ്പൻ ഗോൾവരെ കൃത്യമായ ഇടവേളകളിൽ അഞ്ചു ഗോളുകൾ. 80ാം മിനിറ്റിൽ വിദാൽ ആദ്യ ഗോൾ നേടിയിരുന്നു. അർയൻ റോബനും (68ാം മിനിറ്റ്) ഡഗ്ലസ് കോസ്റ്റയും (78ാം മിനിറ്റ്) ലക്ഷ്യം കണ്ടതോടെ ബയേണിെൻറ അശ്വമേധത്തിനാണ് എമിറേറ്റ്സ് സ്റ്റേഡിയം സാക്ഷിയായത്. 55ാം മിനിറ്റിൽ ലോറൻസ് കോസിൻലി പരുക്കനടവിന് ചുവപ്പുകാർഡ് കണ്ടതും ആതിഥേയർക്ക് തിരിച്ചടിയായി.
ബയേണിെൻറ കടുപ്പമേറിയ ഡിഫൻസിനെ മറികടന്ന് , മാനുവൽ ന്യൂയർ എന്ന വിദഗ്ധ ഗോളിയെ കബളിപ്പിച്ചായിരുന്നു വാൽക്കോട്ട് ഗോൾ നേടിയത്. പിന്നീട് സാബി അലോൻസോ ഫൗൾ ചെയ്തപ്പോൾ വാൽക്കോട്ട് പെനാൽറ്റിക്കായി ആവശ്യപ്പെെട്ടങ്കിലും റഫറി അനുവദിച്ചില്ല. പിന്നിൽനിന്ന് ലെവൻഡോവ്സ്കിയെ പിടിച്ചുവലിച്ചതിനാണ് കോസിൻലിക്ക് ചുവപ്പ് കാർഡ് കിട്ടിയത്. ആദ്യം മഞ്ഞക്കാർഡ് പുറത്തെടുത്ത റഫറി അനസ്താസിേയാസ് സിഡ്രോപൗലോസ് പിന്നീട് ശിക്ഷ കടുപ്പിക്കുകയായിരുന്നു. കിക്കെടുത്ത ലെവൻഡോവ്സ്കി ആഴ്സനൽ ഗോളി ഡേവിഡ് ഒസ്പിനയെ കബളിപ്പിച്ച് പന്ത് വലിയലാക്കി. തെൻറ പ്രതിരോധ ഭടനെ പുറത്താക്കിയ റഫറിയുെട നടപടി കോച്ച് വെങ്ങറെ ക്ഷുഭിതനാക്കി. പിന്നീട് റോബനും ഡഗ്ലസ് കോസ്റ്റയും വിദാലും ബയേണിെൻറ ഗോൾ പട്ടിക പൂർത്തിയാക്കി.
ഒടുവിൽ, ‘കഴിഞ്ഞത് കഴിഞ്ഞു, പോകാൻ സമയമായി ’ എന്ന്കോച്ച് വെങ്ങറെ ആരാധകർ ബാനർ ഉയർത്തി ഒാർമിപ്പിക്കുകയും ചെയ്തു. സ്വന്തം മൈതാനത്ത് ആദ്യമായി അഞ്ച് ഗോളുകൾ വഴങ്ങിയത് ആഴ്സനൽ ആരാധകരെ ചൊടിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. കളിയുെട അവസാനം ഒരു സംസ്കാര ചടങ്ങിെൻറ അന്തരീക്ഷമായിരുന്നു. പ്രീമിയർ ലീഗിൽ ആദ്യ നാലിൽനിന്ന് പിന്നോട്ടുേപായ ആഴ്സനലിന് അവസാന പിടിവള്ളി ചാമ്പ്യൻസ് ലീഗായിരുന്നു. എന്നാൽ കോച്ചെന്ന നിലയിൽ 184ാം മത്സരത്തിനെത്തിയ വെങ്ങർക്ക് പീരങ്കിപ്പടയിൽ ഇനി സ്ഥാനമുണ്ടാകാനിടയില്ല. 21 വർഷം നീണ്ട ആഴ്സനൽ ബന്ധം ഉടൻ തന്നെ അവസാനിപ്പിക്കാനാണ് സാധ്യത. കോച്ചിനെ പുറത്താക്കുമോ സ്വയം ഒഴിഞ്ഞ് പോകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.
പതിവു തെറ്റാതെ റയൽ
നാപ്പോളിയുടെ സാൻപോേളാ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, കരീം ബെൻസേമ എന്നീ ത്രിമൂർത്തികൾക്ക് ഗോൾ നേടാനായില്ല. സെർജിയോ റാമോസിനും അൽവാരോ മൊറാറ്റക്കുമായിരുന്നു വലകുലുക്കാനുള്ള യോഗം. ഗോൾ വഴങ്ങിയാണ് റയൽ തുടങ്ങിയത്. ആദ്യ പാദത്തിൽ മഡ്രിഡിലെ അതേ അവസ്ഥ. അന്ന് ലോറൻസോ ഇൻസൈനായിരുന്നു വില്ലൻ. ചൊവ്വാഴ്ച ഡ്രീസ് മെർട്ടൻസും. 24ാം മിനിറ്റിൽ ഹാംസികിെൻറ പാസിൽ നിന്നായിരുന്നു ബെൽജിയംകാരെൻറ ഗോൾ. ഒന്നാം പകുതി തീരും വരെ നാപ്പോളി ലീഡ് നിലനിർത്തി. 51ാം മിനിറ്റിൽ ക്യാപ്റ്റൻ സെർജിയോ റാമോസ് തിരിച്ചടിച്ചു. ക്ലോസ് റേഞ്ച് ഹെഡറിലൂടെയായിരുന്നു തകർപ്പൻ ഗോൾ. 57ാം മിനിറ്റിൽ രണ്ടാം ഗോളും റാമോസിെൻറ തലയിൽനിന്ന് തന്നെയായിരുന്നു. എന്നാൽ നാപ്പോളിയുെട ഗോൾസ്കോററായ മെർട്ടൻസിെൻറ തലയിലുരുമ്മി പോയതിനാൽ ഇത് സെൽഫ് ഗോളായാണ് കണക്കാക്കിയത്. ഇഞ്ചുറി സമയത്ത്, പകരക്കാരനായ മൊറാറ്റയുടെ ഗോളും പിറന്നതോടെ 6-2െൻറ അഗ്രേഗറ്റ് സ്കോറിൽ മറ്റൊരു ക്വാർട്ടർ പോരാട്ടത്തിന് സിനദിൻ സിദാെൻറ സംഘം യോഗ്യത നേടി.