ആ സന്തോഷത്തിേലക്ക് ഇനി നൂറിൽ താെഴ ദിനങ്ങൾ
text_fieldsഅണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് രാജ്യം ആതിഥേയരാകുേമ്പാൾ നമ്മുടെ കൊച്ചിയും വേദിയായി തെരഞ്ഞെടുക്കപ്പെട്ടത് ആഹ്ലാദകരമായിരുന്നു. ആ സന്തോഷത്തിേലക്ക് ഇനി നൂറിൽ താെഴ ദിനങ്ങൾ മാത്രം. ഇൗ ലോകമാമാങ്കം രാജ്യത്തെ കാൽപന്തുകളിക്ക് ഏറെ ഗുണകരമാവും. സ്റ്റേഡിയങ്ങളും മറ്റ് സംവിധാനങ്ങളും മെച്ചപ്പെടും.
നമ്മുെട കുട്ടികൾക്ക് വല്യ വല്യ ടീമുകൾക്കൊപ്പം കളിക്കാനുള്ള അവസരം വരുകയാണ്. ഇപ്പോഴുള്ള തലമുറക്കും മുൻ തലമുറക്കും കൈവരിക്കാനാവാത്ത ഭാഗ്യമാണത്. കളിക്കുന്ന കുഞ്ഞനിയന്മാരോട് പറയാനുള്ളത് ഇതാണ്, കൈവന്ന അസുലഭാവസരം പരമാവധി മുതലാക്കുക. അതിനൊപ്പം സമ്മർദങ്ങളില്ലാതെ കളിക്കുക. ഇത്രയും വലിയ കളിക്കാണിറങ്ങുന്നത് എന്ന ചിന്തയില്ലാതെ അരങ്ങേറുക. എനിക്കൊക്കെ ലോകകപ്പിൽ കളിക്കുകയെന്നത് സ്വപ്നമാണ്. അതേസമയം, പ്രായം അൽപം കുറഞ്ഞിരുന്നെങ്കിൽ ഇൗ ലോകകപ്പിൽ കളിക്കാമായിരുന്നു എന്ന ചിന്ത ഒരിക്കലുമില്ല. അനിയന്മാർ കളിക്കെട്ട. കൊച്ചിയിലെ ഒരുക്കങ്ങൾ ഭംഗിയായി പോകുന്നുണ്ട്. ഇൗ നഗരത്തിൽ ഒന്നും മോശമാവില്ല. ഫുട്ബാൾ ഭ്രാന്തന്മാരുള്ള ഇവിടെ എല്ലാം നന്നാവും. ഇന്ത്യയിൽ കളി നടക്കുന്നതാണ് ഏറ്റവും പ്രധാനം. അതിന് ശേഷമുള്ള കാര്യമാണ് കൊൽക്കത്തയിലും െകാച്ചിയിലുമെല്ലാം മത്സരം നടക്കുന്നു എന്നത്.
കൊച്ചിയിൽ ഗ്രൂപ്-ക്വാർട്ടർ മത്സരങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഭംഗിയാക്കി നടത്തി കാണിക്കണം. ഇവിടെ പ്രധാന മത്സരങ്ങൾ വെക്കാമായിരുന്നുവെന്ന് ബന്ധെപ്പട്ടവരെ കൊണ്ട് പറയിപ്പിക്കണം. െകാച്ചിയിൽ 41000 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നത് നഷ്ടമാണ്. ക്രിക്കറ്റിനേക്കാളും ആരാധകർ ഏറെയാണ് ഫുട്ബാളിന്. െഎ.എസ്.എല്ലിന് നമ്മൾ കണ്ടതല്ലേ. സീനിയർ ലോകകപ്പിന് ബ്രസീലാണ് എെൻറ ടീമെങ്കിലും അണ്ടർ 17 ലോകകപ്പിൽ നമ്മുടെ ഇന്ത്യക്കൊപ്പം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.