െകാച്ചിയിൽ ലോകകപ്പ് മികച്ച ഫുട്ബാൾ അനുഭവമാക്കും -മുഹമ്മദ് ഹനീഷ്
text_fields
‘ദ്രുതഗതിയിൽ നവീകരണം പൂർത്തിയാക്കാനുള്ള നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്. ഫിഫയുടെ മുമ്പാകെ സാങ്കേതിക തികവുള്ളതും പൂർണ സജ്ജവുമായ സ്റ്റേഡിയമായി സമർപ്പിക്കും. നിലവിൽ ക്വാർട്ടർ മത്സരങ്ങൾ മാത്രമാണ് കൊച്ചിയിലുള്ളതെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും സെമിഫൈനൽ മത്സരങ്ങളും നടത്താനുള്ള ശ്രമത്തിലാണ്. ഇതിന് മുഖ്യമന്ത്രി കേന്ദ്ര കായിക മന്ത്രാലയവുമായി ഇടപെടൽ നടത്തിയിട്ടുണ്ട്. അനുകൂല അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മത്സരത്തോടൊപ്പം കൊച്ചി സൗന്ദര്യവത്കരിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്. ദിവസവും രാവിലെ 9.30ന് കലൂർ സ്റ്റേഡിയത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. നോഡൽ ഓഫിസർ എന്നനിലയിൽ താനും ജില്ല കലക്ടറും ജി.സി.ഡി.എ ചെയർമാനുമടക്കം യോഗത്തിൽ സംബന്ധിക്കുന്നുണ്ട്’
-മുഹമ്മദ് ഹനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.