Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2017 6:58 AM IST Updated On
date_range 9 May 2017 7:00 AM ISTആരവങ്ങളിലേക്ക് ഇനി 150 നാൾ
text_fieldsbookmark_border
ഇന്ത്യയിൽ വിരുന്നെത്തുന്ന പ്രഥമ ഫിഫ ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനി 150 നാളുകൾ. ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യത്തെ ആറു നഗരികളിലായി ലോകഫുട്ബാളിലെ കൗമാര കിരീടത്തിനായി നെയ്മറിെൻറയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പിൻഗാമികൾ പോരടിക്കുന്ന അണ്ടർ 17 ചാമ്പ്യൻഷിപ്.
24 ടീമുകളിൽ യൂറോപ്പിനും ആഫ്രിക്കക്കുമായി നീക്കിവെച്ച ഒമ്പതു രാജ്യങ്ങൾ ഒഴികെ ശേഷിച്ചവർ ആരെല്ലാമെന്ന് ഉറപ്പായിക്കഴിഞ്ഞു. യോഗ്യത നേടിയവർ, ലോകകപ്പിനായി ഒരുക്കം സജീവമാക്കിയപ്പോൾ യൂറോപ്പിൽ യോഗ്യത ചാമ്പ്യൻഷിപ്പിെൻറ തിരക്ക്. ആഫ്രിക്കൻ ചാമ്പ്യൻഷിപ് അടുത്തയാഴ്ച ആരംഭിക്കും. ആതിഥേയരായ ഇന്ത്യയാവെട്ട, പുതിയ കോച്ചിനു കീഴിൽ വിദേശ രാജ്യങ്ങളിൽ തിരക്കിട്ട തയാറെടുപ്പ് മത്സരങ്ങളിലും.ലോകകപ്പ് വേദിയായ ഇന്ത്യയിലെ ആറു നഗരങ്ങളും ഏറക്കുറെ സജ്ജമായിക്കഴിഞ്ഞു. ഫിഫ സംഘത്തിെൻറ പരിശോധനയിൽ കൊച്ചിയെക്കുറിച്ച് മാത്രമാണ് അൽപം ആശങ്ക ഉയർന്നത്. മെല്ലെപ്പോക്കിനെതിരെ വിമർശനമുയർന്നതോടെ കൊച്ചിയും ഉണർന്നുകഴിഞ്ഞു.
നഷ്ടവും നേട്ടവും
അർജൻറീനയുടെ അസാന്നിധ്യമാവും അണ്ടർ 17 ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടം. ലാറ്റിനമേരിക്കൻ കാൽപന്ത് ചാരുതക്ക് ഏറെ ആരാധകരുള്ള മണ്ണിൽ ലയണൽ മെസ്സിയുടെയും മറഡോണയുടെയും പിൻമുറക്കാർ പന്തുതട്ടാനെത്തുന്നില്ലെന്നത് ടൂർണമെൻറിെൻറ ചന്തത്തിനുതന്നെ മാറ്റുകുറക്കുന്നു. തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിെൻറ ഗ്രൂപ് റൗണ്ടിൽ തന്നെ അർജൻറീന പുറത്താവുകയായിരുന്നു. ന്യൂകാലിഡോണിയയാണ് ഇന്ത്യയിലേക്ക് വരുന്നവരിലെ അദ്ഭുത സംഘം. ഒാഷ്യാനിയ ചാമ്പ്യൻഷിപ് ഫൈനലിസ്റ്റായവരുടെ ആദ്യ ലോകകപ്പാണിത്. വെറും 2.7 ലക്ഷം ജനസംഖ്യയുള്ള കാലിഡോണിയ ഫിഫ ചാമ്പ്യൻഷിപ്പിൽ പന്തുതട്ടുന്ന കുഞ്ഞൻ രാജ്യമാവാെനാരുങ്ങുകയാണ്.
സാൾട്ട് ലേക്, കൊൽക്കത്ത
ലോകകപ്പ് ഫൈനലിെൻറ വേദിയാണ് കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയം. രണ്ടു വർഷം മുേമ്പ ഒരുക്കം തുടങ്ങിയ കൊൽക്കത്ത ലോകകപ്പിനായി സജ്ജമായിക്കഴിഞ്ഞുവെന്ന് ഫിഫ സംഘം സാക്ഷ്യപ്പെടുത്തിയിരുന്നു. കൊൽക്കത്തയുടെ തയാറെടുപ്പിൽ സംതൃപ്തി അറിയിച്ച കായിക മന്ത്രി വിജയ് ഗോയൽ, മേയ് 30ഒാടെ വേദി ഫിഫക്ക് കൈമാറാനാവുമെന്നും പറഞ്ഞു. പരിശീലന മൈതാനങ്ങൾ പൂർത്തിയായി. ഫ്ലഡ്ലിറ്റ്, ഡ്രസിങ് റൂം എന്നിവകൂടി ഒരുങ്ങുന്നതോടെ ഫൈനൽ വേദി നൂറു ശതമാനം ഒാക്കെ.
ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം, ഗുവാഹതി
കഴിഞ്ഞ മാർച്ചിലെ അവലോകനത്തിൽ ഫിഫ സംഘം പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. അതിവേഗത്തിലെ തയാറെടുപ്പിന് ഫിഫ അസം സർക്കാറിനെ പ്രത്യേകമായി അഭിനന്ദിച്ചിരുന്നു. വേദി, പരിശീലന ഗ്രൗണ്ട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മുഴുവൻ മാർക്കും നേടിയ ഗുവാഹതിക്കുള്ള അംഗീകാരമാണ് സെമിഫൈനൽ.
ഡി.വൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ
ഉദ്ഘാടന വേദി കൂടിയായ മുംബൈ, ഒരുക്കങ്ങളിലും സൗകര്യങ്ങളിലും ഫിഫ സംഘത്തെയും അദ്ഭുതപ്പെടുത്തി. സ്റ്റേഡിയത്തോട് ചേർന്നുള്ള നാല് പരിശീലന മൈതാനങ്ങളും സജ്ജം.
ഫേട്ടാർഡ സ്റ്റേഡിയം, മഡ്ഗാവ്
സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും പൂർണ സജ്ജം. ചെറു അറ്റകുറ്റപ്പണികളോടെ ഇൗ മാസത്തോടെ വേദി കൈമറും. കൊച്ചിയെപ്പോലെ ഗ്രൂപ്, പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ മാത്രം.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി
ആതിഥേയരായ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദി. രാജ്യതലസ്ഥാനമെന്ന നിലയിൽ ഏറെ പ്രധാനമുണ്ട് ന്യൂഡൽഹിക്ക്. കോമൺവെൽത്ത് ഗെയിംസ് വേദികൂടിയായ ജെ.എൻ.യു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും നേരത്തേതന്നെ സജ്ജമാണ്. എന്നാൽ, വായുമലിനീകരണവും ടൂർണമെൻറ് സമയത്തെ ദീപാവലി ആഘോഷവും പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്ന ആശങ്കകാരണം നോക്കൗട്ട് മത്സരങ്ങൾ അനുവദിച്ചിട്ടില്ല.
അവസാന ലാപ്പിൽ കൊച്ചിക്ക് വേഗം

ടീമുകൾ 24
- ഇന്ത്യ (ആതിഥേയർ)
- ഏഷ്യ: ഇറാൻ, ഇറാഖ്, ജപ്പാൻ, വടക്കൻ കൊറിയ
- കോൺകകാഫ്: കോസ്റ്ററീക, ഹോണ്ടുറസ്, മെക്സികോ, അമേരിക്ക
- തെക്കൻ അമേരിക്ക: ബ്രസീൽ, ചിലി, കൊളംബിയ, പരഗ്വേ
- ഒാഷ്യാനിയ: ന്യൂകാലിഡോണിയ, ന്യൂസിലൻഡ്
- ആഫ്രിക്ക: നാലു സ്ഥാനങ്ങൾ. യോഗ്യത ചാമ്പ്യൻഷിപ്പിന് മേയ് 14ന് തുടക്കം.
- യൂറോപ്പ്: അഞ്ചു സ്ഥാനങ്ങൾ, യോഗ്യത ചാമ്പ്യൻഷിപ് പുരോഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story