Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടര്‍17 ലോകകപ്പ്:...

അണ്ടര്‍17 ലോകകപ്പ്: ജോലികൾ  ഒരാഴ്​ചക്കകം പൂർത്തിയാക്കും –മുഖ്യമന്ത്രി 

text_fields
bookmark_border
അണ്ടര്‍17 ലോകകപ്പ്: ജോലികൾ  ഒരാഴ്​ചക്കകം പൂർത്തിയാക്കും –മുഖ്യമന്ത്രി 
cancel
കൊച്ചി: മൂന്ന്​ പരിശീലന ഗ്രൗണ്ടുകളില്‍ ഫ്ലഡ്‌ലൈറ്റ് സ്ഥാപിക്കുന്ന ജോലികള്‍ ഒഴിച്ചാല്‍ അണ്ടര്‍-17 ലോകകപ്പ്​ ഫുട്​ബാളുമായി ​​ബന്ധപ്പെട്ട നിര്‍മാണങ്ങളെല്ലം പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. 

അവശേഷിക്കുന്ന ജോലികള്‍ ഒരാഴ്ചക്കകം പൂർത്തിയാക്കും. സംഘാടക സമിതി രൂപവത്​കരണത്തിനുശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്​റ്റേഡിയത്തില്‍ പുല്‍ത്തകിടി നിര്‍മാണം, ഡ്രെയിനേജ്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പ്ലംബിങ്, മത്സര ഏരിയ നവീകരണം, എയര്‍കണ്ടീഷന്‍, സ്വീവേജ് ട്രീറ്റ്‌മെ​​ൻറ് പ്ലാ​​ൻറ്, വൈദ്യൂതികരണ ജോലികള്‍, അഗ്​നിശമന സംവിധാനം, ഗാലറികളില്‍ കസേര സ്ഥാപിക്കല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയാക്കി. രാജ്യം ആദ്യമായി അണ്ടര്‍-17 മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കു​േമ്പാൾ സംസ്ഥാനത്തിന്​ ലഭിച്ച അസുലഭ അവസരമാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെ​​ൻറ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, മന്ത്രി എ.സി മൊയ്തീന്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, മേയര്‍ സൗമിനി ജെയിന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡ​ൻറ് കെ.എം.ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡ​​ൻറ് ടി.പി ദാസന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 worldcup
News Summary - u17 worldcup
Next Story