കൊറിയയെ തകർത്ത് മെക്സിക്കോ പ്രീക്വാർട്ടറിൽ (2-1)
text_fieldsലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിൽ മെക്സിക്കോ ദ. കൊറിയയെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച് മെക്സിക്കോ പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. നിരവധി അവസരങ്ങൾ തുലച്ച കൊറിയ രണ്ട് ഗോളുകൾക്ക് പിറകിൽ നിൽക്കവേ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചിരുന്നു. മെക്സിക്കോക്ക് വേണ്ടി കാർലോസ് വേല, ഹാവിയർ ഹെർണാണ്ടസ് എന്നിവർ ഒാരോ ഗോളടിച്ചു.
30ാം മിനിറ്റിൽ കാർലോസിെൻറ പെനാൽട്ടി ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ മെക്സിക്കോക്ക് 66ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിെൻറ വക തകർപ്പനൊരു ഗോൾ കൂടി ലഭിക്കുകയായിരുന്നു. ലൊസാനോ നീട്ടി നൽകിയ പന്ത് കൊറിയൻ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി ഹെർണാണ്ടസ് വലയിലേക്ക് നിക്ഷേപിച്ചു. സ്വന്തം ബോക്സിനകത്ത് കൊറിയൻ താരം ജാങ് ഹ്യൂൻ സോ പന്തിൽ തൊട്ടതിനായിരുന്നു കൊറിയ പെനാൽട്ടി വഴങ്ങിയത്. കാർലോസ് വേല അത് എളുപ്പം വലയിലെത്തിച്ചു.
കളിയിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോ പന്ത് കൊറിയൻ ടീമിന് വിട്ട് നൽകുന്നതിലും പിശുക്ക് കാണിച്ചു. ഹ്യൂഗ്മിൻ സണിെൻറ നേതൃത്തിൽ കൊറിയ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോളടിക്കാനും നിരവധി അവസരം ഹ്യൂഗ്മിന് ലഭിച്ചിരുന്നു. 26ാം മിനുട്ടില്‍ ഹ്യൂൻ സോയുടെ പിഴവിൽ കൊറിയ ഗോൾ വഴങ്ങുകയായിരുന്നു.
ഇന്ന് ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടർ ഉറപ്പിക്കാനാവും എന്നതിനാൽ ജയം മാത്രം മുന്നിൽ കണ്ടായിരുന്നു കാർലോസ് ഒസോറിയോയുടെ പടയിറങ്ങിയത്. കരുത്തരായ ജർമനിയെ തകർത്ത് രണ്ടാം മത്സരത്തിനിറങ്ങിയ മെക്സിക്കോയെ പിടിച്ചുകെട്ടാൻ ഏഷ്യൻ ശക്തികൾ ബുദ്ധിമുട്ടി. കഴിഞ്ഞ ലോകകപ്പിൽ സെമിയിലെത്തി ഞെട്ടിച്ച ദക്ഷിണ കൊറിയ മികച്ച പ്രകടനം നടത്തി നോക്കിയെങ്കിലും മെക്സിക്കൻ തിരമാലയിൽ അത് വിലപ്പോയില്ല. രണ്ട് പരാജയം നേരിട്ട കൊറിയ ഗ്രൂപ്പ് ജിയിൽ നിന്നും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.