സുരക്ഷ മാനദണ്ഡത്തിൽ അന്തരീക്ഷ വായുവും; ജാഗ്രതയോടെ പി.സി.ബി
text_fieldsകൊച്ചി: കളിക്കാർക്കും കാണാനെത്തുന്നവർക്കും മാലിന്യമുക്തമായ അന്തരീക്ഷം ഒരുക്കണമെന്നത് അണ്ടർ 17 ലോകകപ്പ് വേദികൾക്കുള്ള ഫിഫയുടെ സുരക്ഷ മാനദണ്ഡത്തിലെ സുപ്രധാന നിർദേശങ്ങളിലൊന്നാണ്. സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള മലിനീകരണത്തിെൻറ തോത് പരിശോധിച്ച് നടപടികൾ ചെയ്യണമെന്നും ഫിഫ നിർദേശിച്ചിരുന്നു. പരിശോധനകളിൽ കൊച്ചിക്ക് ഫിഫ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും താൽക്കാലിക വായു നിരീക്ഷണ സംവിധാനമൊരുക്കി ജാഗ്രത പുലർത്താനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) തീരുമാനം.
പരിശോധനയിൽ കൊച്ചിയിലെ നില തൃപ്തികരമെന്ന് പി.സി.ബി കണ്ടെത്തി. ഫിഫ പരിശോധനയിലും അന്തരീക്ഷ വായു തൃപ്തികരമാണ്. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് മലിനീകരണ തോത് നിശ്ചിത പരിധിയിലും കുറവാണെന്നും ഫിഫ പി.സി.ബിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ഈമാസം അവസാനം മുതൽ കളി തീരുംവരെ താൽക്കാലിക വായു പരിശോധന സംവിധാനം സ്റ്റേഡിയത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.