അമർജിത് സിങ് പടനായകൻ
text_fieldsകോച്ച് ലൂയി നോർട്ടൻ ക്യാമ്പിലെ 27 പേർക്കുമായി ഒരു വെള്ള പേപ്പർ നൽകി പറഞ്ഞു, നിങ്ങളെ നയിക്കാൻ ഇഷ്ടപ്പെടുന്ന മൂന്ന് പേരെഴുതുക. രഹസ്യം കൈവിടാതെ അവരെല്ലാം തങ്ങൾ മനസ്സിൽകണ്ട നായകെൻറ പേരെഴുതി. അതിൽ ഒരാളൊഴിെക എല്ലാവരും ഒരു പേര് ആവർത്തിച്ചു. ചരിത്രം രചിക്കാെനാരുങ്ങുന്ന കൗമാരസംഘത്തിെൻറ പടനായകനായി അങ്ങനെ ആ പേര് പ്രഖ്യാപിക്കപ്പെട്ടു, ‘അമർജിത് സിങ്’.
27 പേരിൽ അമർജിത് ഒഴികെ 26 പേരും ആ പേരെഴുതിയപ്പോൾ എല്ലാവരുടെയും പ്രിയങ്കരനായി മധ്യനിര താരത്തെ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീം നായകനായി തെരഞ്ഞെടുത്തു. വോെട്ടടുപ്പിൽ രണ്ടാമനായ ജിതേന്ദ്ര സിങ്ങാണ് വൈസ് ക്യാപ്റ്റൻ. അണ്ടർ 16 എ.എഫ്.സി കപ്പ് ക്യാപ്റ്റൻ സുരേഷ് സിങ് മൂന്നും, പ്രതിരോധ നിരക്കാരൻ സഞ്ജീവ് സ്റ്റാലിൻ നാലും സ്ഥാനക്കാരായി. വോെട്ടടുപ്പിൽ ആദ്യമെഴുതുന്ന പേരിന് അഞ്ച് പോയൻറും രണ്ടാമന് മൂന്നും, അവസാനക്കാരന് ഒരു പോയൻറുമായിരുന്നു നിശ്ചയിച്ചത്.
നാല് പേർ അമർജിതിന് രണ്ടും, മൂന്ന് പേർ മൂന്നാമതും പരിഗണിച്ചപ്പോൾ, ബാക്കി 19 പേരുടെ പട്ടികയിലും ഒന്നാമനായിരുന്നു. മണിപ്പൂരുകാരനായ അമർജിത് സിങ്ങ് അണ്ടർ 17 ടീം സെലക്ഷൻ ട്രയൽസിനെത്തിയാണ് ഇന്ത്യൻ ക്യാമ്പിെൻറ ഭാഗമാവുന്നത്. ആദ്യം റിസർവ് ടീമിലിടം നേടിയ കൗമാരക്കാരന് മുൻ പരിശീലകൻ നികോളായ് ആഡമാണ് െപ്ലയിങ് ഇലവനിൽ സ്ഥാനം നൽകുന്നത്. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം പിടിച്ചിരുന്നു.
ഇന്ന് മൊറീഷ്യസ് അണ്ടർ 17 ടീമിനെതിരെ നടക്കുന്ന സന്നാഹ മത്സരശേഷം ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കും. 27 അംഗ ക്യാമ്പിൽ നിന്ന് 21 േപരാവും ഫിഫ ലോകകപ്പിൽ ആദ്യമായി പന്തുതട്ടുന്ന ഇന്ത്യൻ ടീമിെൻറ ഭാഗമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.