കൊച്ചിയുടെ മഞ്ഞയിൽ മയങ്ങി ബ്രസീൽ
text_fields‘ഇൗ രീതിയിലുള്ള പിന്തുണ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. അതിന് ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു. ഇവിടത്തെ കാണികൾക്ക് അവരർഹിക്കുന്ന രീതിയിൽ എന്തെങ്കിലും തിരിച്ചുനൽകണമെന്ന് ഞങ്ങളാഗ്രഹിക്കുന്നുണ്ട്’
ബ്രസീൽ കോച്ച് കാർലോസ് അമേഡിയു ഇതു പറയുേമ്പാൾ മനസ്സിൽ തെളിയുന്നത് ഒാരോ നീക്കങ്ങൾക്കും നിറഞ്ഞ പിന്തുണ നൽകി, ശരാശരിക്കാരായ ടീമിനെ കിരീടത്തിനരികെ വരെയെത്തിച്ച കേരള ബ്ലാസ്റ്റേഴ്സിെൻറ ‘യെേലാ ആർമി’യെയാണ്. സ്വന്തം തട്ടകത്തിൽ കളിക്കുന്നതുപോലുള്ള ആനന്ദം കൗമാര ലോകകപ്പിലെ ആദ്യകളിയിൽ കരുത്തരായ സ്പെയിനിനെതിരെ ബ്രസീലിന് പകർന്നുനൽകിയതിൽ മഞ്ഞയിൽ മുങ്ങിയ കൊച്ചിയിലെ ഗാലറിക്ക് പങ്ക് ഏറെയുണ്ട്. ഗ്രൗണ്ടിലേക്ക് ടീം പ്രവേശിച്ചപ്പോൾ മുതൽ ആരവങ്ങളും പിന്തുണയുമായി ആവേശം പകർന്ന കാഴ്ച അമേഡിയുവിനെ വല്ലാതെ അതിശയിപ്പിക്കുന്നു.
കൊച്ചിയുടെ മനസ്സു കീഴടക്കിയാണ് ബ്രസീൽ പന്തുതട്ടിയത്. കുട്ടിക്കൂട്ടമാണെങ്കിലും തെക്കനമേരിക്കൻ ഫുട്ബാളിെൻറ തനതു ലാവണ്യപാഠങ്ങളിലൂന്നിത്തന്നെയായിരുന്നു അവരുടെ പദചലനങ്ങൾ. പന്ത് പരമാവധി തങ്ങളുടെ കാൽച്ചുവട്ടിൽ നിർത്തുകയെന്ന പൊസഷൻ ഗെയിമിനെ അടിസ്ഥാനമാക്കി പന്തുകളിക്കുന്ന രണ്ടുനിരകൾ നേർക്കുനേർ മാറ്റുരച്ചപ്പോൾ ഫുട്ബാളിെൻറ ആസ്വാദ്യത മുഴുവൻ അതിലുണ്ടായിരുന്നു. പന്തിെൻറ അധീശത്വത്തിൽ സ്പെയിനിനെ കടത്തിവെട്ടാൻ കഴിെഞ്ഞന്നതുതന്നെയാണ് ബ്രസീലിന് മേൽക്കൈ നൽകിയതും. ആദ്യപകുതിയിൽ 64 ശതമാനം സമയവും പന്ത് ബ്രസീലിെൻറ പാദങ്ങളിലായിരുന്നുവെന്നത് മത്സരഫലത്തെയും സ്വാധീനിച്ചു. അഞ്ചാം മിനിറ്റിലെ സെൽഫ് ഗോളിന് 25ാം മിനിറ്റിൽ ലിേങ്കാണിലൂടെയും 45ാം മിനിറ്റിൽ പൗളിന്യോയിലൂടെയും മറുപടി നൽകാൻ ബ്രസീലിനെ പ്രാപ്തമാക്കിയത് കുറുകിയ പാസുകളിലും ക്രോസുകളിലുമൊക്കെയായി നടത്തിയ പടയോട്ടങ്ങളായിരുന്നു. ക്ലബുമായുള്ള തർക്കം കാരണം ഇന്ത്യയിലെത്താൻ കഴിയാതെ പോയ വിനീഷ്യസ് ജൂനിയറിെൻറ അഭാവം ബ്രസീൽ നിരയിൽ പ്രതിഫലിച്ചില്ല. അലൻ സൂസ, മാർകോസ് അേൻറാണിയോ, ബ്രെണ്ണർ, ലിേങ്കാൺ, പൗളിഞ്ഞോ എന്നിവർ മധ്യനിരയിലും വിങ്ങുകളിലുമായി ഒരുമയോടെ ആക്രമണം കനപ്പിച്ചപ്പോൾ ഒരുതാരത്തിെൻറ സാന്നിധ്യമല്ല, ടീമെന്ന നിലയിലുള്ള കെട്ടുറപ്പാണ് പ്രധാനമെന്ന അമേഡിയുവിെൻറ വാക്കുകൾ കളത്തിൽ പുലരുകയായിരുന്നു.
പ്രതിരോധത്തിലെ പാളിച്ചകളാണ് ലീഡ് നഷ്ടമാവുന്നതിലേക്ക് സ്പെയിനിനെ നയിച്ചത്. മുൻ ബ്രസീൽതാരം ഹൾകിേൻറതുപോലെ ഉറച്ച ശരീരഘടനയുള്ള പൗളിഞ്ഞോയുമായി പോരടിച്ചു നിൽക്കാൻ പലപ്പോഴും സ്പാനിഷ് ഡിഫൻഡർമാർക്ക് കഴിഞ്ഞില്ല. ആക്രമണങ്ങളിലേക്ക് ചരടുവലിക്കാൻ കരുത്തുള്ള സെർജിയോ ഗോമസിനും ആൽവാരോ ഗാർസിയക്കും സ്വതസിദ്ധമായ ഗെയിം പുറത്തെടുക്കാനാവാതിരുന്നതാണ് പ്രതീക്ഷിച്ച മേധാവിത്വമുറപ്പിക്കാൻ സ്പെയിനിന് കഴിയാതെപോയതിന് പ്രധാന കാരണം. ഫെറാൻ ടോറസും മുഹമ്മദ് മുഖ്ലിസുമാണ് സ്പാനിഷ് ചുവടുകൾക്ക് ചുക്കാൻപിടിച്ചത്. ഫെറാെൻറ ക്രോസുകളും മുഖ്ലിസിെൻറ കടന്നുകയറലുകളും ബ്രസീലിനെ ആധിയിലാഴ്ത്തിയെങ്കിലും ചങ്കുറപ്പോടെനിന്ന പ്രതിരോധം കളി പുരോഗമിക്കവേ അചഞ്ചലമായി. രണ്ടാം പകുതിയിൽ സ്പെയിൻ മേധാവിത്വം കാട്ടിയെങ്കിലും മുന്നേറ്റങ്ങൾക്ക് മൂർച്ച കുറവായിരുന്നു.
കൊച്ചിയിലെ ചൂടുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്നതും സ്പെയിനിന് പ്രശ്നമായി. മത്സരശേഷം കോച്ച് സാൻറിയാഗോ ഡെനിയ അതു സമ്മതിക്കുകയും ചെയ്തു. കൊച്ചിയിലെത്തി കേവലം നാലു ദിവസത്തിനുശേഷമാണ് അവർ കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.