മഞ്ഞപ്പട ക്വാർട്ടറിൽ
text_fieldsകൊച്ചി: വലക്കണ്ണികളിൽ വിജയപ്രകമ്പനം തീർത്ത് കൊച്ചിയിൽ ബ്രസീലിെൻറ ദീപാവലിമേളം. എതിരാളികളുടെ നിയന്ത്രണഭൂമിയിൽ ആക്രമണപരമ്പരകളുടെ വെടിക്കെട്ടുമായി മഞ്ഞപ്പട ആേഘാഷത്തിലേക്ക് അമിട്ടുപൊട്ടിച്ചപ്പോൾ കൗമാര ലോകകപ്പിൽ ഉജ്ജ്വലശോഭയോടെ ക്വാർട്ടർ ഫൈനലിൽ ഒരിടം. ഹോണ്ടുറസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത ബ്രസീൽ അണ്ടർ 17 ലോകകപ്പ് ക്വാർട്ടറിൽ 22ന് കൊൽക്കത്തയിൽ ജർമനിയെ നേരിടും. ബ്രെണ്ണർ ഇരട്ട ഗോളുമായി മികവുകാട്ടിയ കളിയിൽ ഒരു ഗോൾ മാർകോസ് അേൻറാണിയോയുടെ ബൂട്ടിൽനിന്നായിരുന്നു.
വിജയത്തെളിച്ചത്തിലേക്ക് മനോഹരമായി ഇഴ നെയ്തുകയറിയ സാംബാ ബോയ്സ് മഞ്ഞപുതച്ച കലൂരിെൻറ മണ്ണിൽ ആദ്യ ഒരു മണിക്കൂറിൽ മിന്നും ഫോമിലായിരുന്നു. ഗ്രൂപ്പുതലത്തിൽ കൊട്ടക്കണക്കിന് ഗോൾവാങ്ങിയശേഷം കാനറിക്കരുത്തുമായി കൊമ്പുകോർക്കാനിറങ്ങിയ ഹോണ്ടുറസിന് ബ്രസീലിെൻറ കളിയൊഴുക്കിനെ പിടിച്ചുനിർത്താനായിെല്ലങ്കിലും പലകുറി അവരെ ആധിയിലാഴ്ത്താൻ കഴിഞ്ഞു. രണ്ടു തവണ ഹോണ്ടുറസിെൻറ ഗോളെന്നുറച്ച ഷോട്ടുകൾ പോസ്റ്റിനിടിച്ച് വഴിമാറുകയായിരുന്നു.
ഉണർന്നത്
ലീഡിലേക്ക്
ബ്രസീലിെൻറ ദീപാവലി വെടിക്കെട്ടിലേക്ക് ആകാംക്ഷയോടെ കാത്തിരുന്ന കാണികളെ ഞെട്ടിച്ച് മത്സരത്തിെൻറ തുടക്കത്തിൽ ഹോണ്ടുറസ് മുന്നേറിക്കളിക്കാൻ ചില ശ്രമങ്ങൾ നടത്തി. ജാഗ്രതയോടെ തുടങ്ങിയ കാനറികൾ നാലാം മിനിറ്റിൽതന്നെ കോർണർ വഴങ്ങുകയും ചെയ്തു. അപകടം മണത്ത് അവർ പതിയെ ആക്രമണ മൂഡിലേക്ക് മാറി. മധ്യനിരയിലൂടെയും വിങ്ങുകളിലൂടെയും കയറിയെത്തിയ മഞ്ഞപ്പട ഹോണ്ടുറസ് പ്രതിരോധത്തെ മുൾമുനയിലാഴ്ത്താൻ തുടങ്ങി. 11ാം മിനിറ്റിൽ ആദ്യ ഉറച്ച അവസരത്തിൽനിന്നുതന്നെ അവർ ലീഡിലേക്ക് നിറയൊഴിക്കുകയും ചെയ്തു. മധ്യനിരയിൽ നിറഞ്ഞു കളിച്ച അലെൻറ പാസിങ് മികവിൽനിന്നായിരുന്നു ആദ്യ ഗോൾ. വലതുപാർശ്വത്തിലൂടെ ബോക്സിൽ കയറി വെസ്ലിയുമൊത്ത് പന്തു കൈമാറിയശേഷം ഗോൾമുഖത്തേക്ക് സമാന്തരമായി അലൻ നിലംപറ്റെ തട്ടിനീക്കിയ പന്തിനെ പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ബ്രെണ്ണറിനുണ്ടായിരുന്നുള്ളൂ.
ബ്രസീലിെൻറ പാസിങ് ഗെയിമിന് തടയിടാൻ മധ്യനിരയിൽ തമ്പടിച്ചുകളിച്ച ഹോണ്ടുറസിെൻറ പ്രത്യാക്രമണങ്ങൾക്ക് ഒട്ടും മൂർച്ചയില്ലായിരുന്നു. മുൻനിരയിൽ പാട്രിക് പലാഷ്യോസിനെ ഉന്നമിട്ട് ഹൈബാളുകൾ നൽകി അവസരം മുതലെടുക്കാനുള്ള ഹോണ്ടുറസ് മോഹങ്ങൾ ബ്രസീലിയൻ സ്റ്റോപ്പർ ബാക്കുകളായ വിറ്റാവോക്കും ലൂകാസ് ഹാൾട്ടറിനും മുന്നിൽ വിലപ്പോയില്ല. ലീഡുയർത്താനുള്ള ബ്രസീൽ നീക്കം ഒരു തവണ ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും അലെൻറ ലോങ് റേഞ്ച് ഷോട്ടിനെ മുഴുനീളത്തിൽ ചാടിവീണ് ഹോണ്ടുറസ് ഗോളി അലക്സ് റിവേറ ഗതിമാറ്റിവിട്ടു.
വലകുലുക്കി
മഞ്ഞപ്പട
ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ ബ്രസീൽ നീക്കങ്ങൾക്ക് ഗതിവേഗം കുറഞ്ഞു. ഇൗ തക്കം മുതലെടുത്ത് ഹോണ്ടുറസ് പ്രത്യാക്രമണങ്ങൾ കരുപ്പിടിപ്പിക്കാൻ തുടങ്ങി. വലതുവിങ്ങിലൂടെയായിരുന്നു നീക്കങ്ങളധികവും. 32ാം മിനിറ്റിൽ അത്തരമൊരു നീക്കത്തിൽ ബ്രസീലിെൻറ ഉള്ളം കിടുക്കി ലൂയിസ് പാൽമ ഉതിർത്ത ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കിയാണ് ലക്ഷ്യത്തിലെത്താതെ പോയത്. പാൽമയുടെ നേതൃത്വത്തിൽ വീണ്ടും ചില നീക്കങ്ങൾ നടത്തിയെങ്കിലും ഏകോപനം തീരെയില്ലായിരുന്നു. ഒടുവിൽ ആദ്യപകുതി അവസാനിക്കാനിരിക്കേ തന്ത്രപരമായൊരു നീക്കത്തിൽനിന്ന് മഞ്ഞപ്പട രണ്ടാം തവണയും വലയിലേക്ക് വെടിപൊട്ടിച്ചു.
പൗളീഞ്ഞോയും അലനും ശ്രദ്ധയോടെ പന്തുകൈമാറി ബോക്സിലെത്തിയ നീക്കം. പൗളീഞ്ഞോയുടെ സമർഥമായ പാസ് അേൻറാണിയോയിലെത്തുേമ്പാൾ മാർക്ക് ചെയ്യാൻ ആരുമില്ലായിരുന്നു. ഒാഫ്സൈഡ് ട്രാപ്പൊരുക്കാനുള്ള ഹോണ്ടുറസ് നീക്കം പാളിയപ്പോൾ അേൻറാണിയോ ഗോളിയെ നിസ്സഹായനാക്കി പന്ത് വലയിലേക്ക് തള്ളി.
ഇടവേള കഴിഞ്ഞ് ബ്രസീലെത്തിയത് ഇടതടവില്ലാത്ത മുന്നേറ്റങ്ങളിലേക്കും അതുവഴിയെത്തിയ മൂന്നാം ഗോളിലേക്കുമായിരുന്നു. 55ാം മിനിറ്റിൽ വലതു പാർശ്വത്തിലൂടെയെത്തിയ നീക്കത്തിനൊടുവിൽ ബോക്സിൽ കയറിയ വെസ്ലി എതിർ ഡിഫൻററുടെ തലക്കു മുകളിലൂടെ ഉയർത്തിയിട്ട പന്തിനെ വലയിലേക്ക് വോളിയുതിർക്കാൻ ശ്രമിച്ചെങ്കിലും പാളി. ഇതിനിടയിൽ പന്ത് ബ്രസീൽ താരത്തിെൻറ കൈകളിൽ സ്പർശിച്ചെങ്കിലും റഫറിയുടെ കണ്ണിൽപെട്ടില്ല. ഇൗ നീക്കത്തിൽ പന്ത് തന്നെത്തേടിയെത്തിയപ്പോൾ രണ്ടാം ഗോളിലേക്ക് നിറയൊഴിക്കാൻ ബ്രെണ്ണറിന് അധികം ആയാസപ്പെേടണ്ടിവന്നില്ല.
അലൻ പോയി;
അഴകും പോയി
പിൻനിരയിൽ ജാഗരൂകരായതോടെ ബ്രസീലിന് മധ്യനിരയിൽ അപ്രമാദിത്വം നിലനിർത്താനായില്ല. മഞ്ഞക്കാർഡിെൻറ ഭീഷണിയിലുള്ള അലനെ 64ാം മിനിറ്റിൽ പിൻവലിച്ചത് കാനറികളുടെ കളിയൊഴുക്കിനെ സാരമായി ബാധിച്ചു. പിന്നാലെ ഹോണ്ടുറസ് മൂർച്ചയേറിയ പ്രത്യാക്രമണങ്ങൾ മെനയാൻ തുടങ്ങി. 67ാം മിനിറ്റിൽ പാൽമയുടെ തകർപ്പൻ നീക്കം ഇഞ്ചുകൾക്ക് പാളിയതിനു പിന്നാലെ കാർലോസ് മെജിയയുടെ ഇടിമുഴക്കം കണക്കേയുള്ള ഷോട്ട് വലതു പോസ്റ്റിനെ പ്രകമ്പനംകൊള്ളിച്ച് മടങ്ങി. മുന്നേറ്റങ്ങൾക്ക് മനസ്സില്ലാതെ പന്തുവെച്ചു താമസിപ്പിച്ച ബ്രസീലിന് മഞ്ഞയിൽ മുങ്ങിയ ഗാലറിയുടെ കൂക്കിവിളിയും പലതവണ കേൾക്കേണ്ടിവന്നു. പിന്നീട് കാണികൾ ഹോണ്ടുറസിെൻറ പിന്നിൽ നിലയുറപ്പിച്ചെങ്കിലും ആശ്വാസഗോൾ അവരിൽനിന്നകന്നുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.