മഞ്ഞപ്പട ഇന്ന് കൊച്ചിയിൽ ഹോണ്ടുറസിനെതിരെ
text_fieldsകൊച്ചി: പനമ്പിള്ളി നഗറിലെ ഗവ. ട്രെയ്നിങ് ഗ്രൗണ്ടിൽ ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ബ്രസീൽ എന്നു തോന്നും അവരുടെ പരിശീലനം കണ്ടാൽ. കനത്ത മഴ കാരണം നിശ്ചയിച്ചതിലും ഒരു മണിക്കൂർ കഴിഞ്ഞ് മൈതാനത്തിറങ്ങിയ സാംബാ ബോയ്സ് കൗമാര ലോകകപ്പിെൻറ പ്രീക്വാർട്ടർ തലേന്ന് കടുത്ത പരിശീലനത്തിനൊന്നും മുതിർന്നില്ല. പകരം, തമാശയും നൃത്തവും ഒക്കെച്ചേർന്ന ആഘോഷമൂഡിലായിരുന്നു മഞ്ഞപ്പട.
എല്ലാ എതിരാളികളെയും ബഹുമാന പുരസ്സരം സമീപിക്കണമെന്നു പറയുേമ്പാഴും ഇൗ ദീപാവലി നാളിൽ ഹോണ്ടുറസിനെപ്പോലൊരു ടീമിനെ നേരിട്ടാൽ മതിയെന്നു വരുേമ്പാൾ ആഹ്ലാദിക്കാതിരിക്കാൻ എങ്ങനെ കഴിയും. ജപ്പാനും (6-1) ഫ്രാൻസും (5-1) ഗോളുകളുടെ മാലപ്പടക്കം തീർത്ത ഹോണ്ടുറസ് വലയിൽ ദീപാവലി നാളിൽ അമിട്ടുപൊട്ടിക്കാൻ കച്ചമുറുക്കിയാവും കാനറി സംഘം ബുധനാഴ്ച രാത്രി എട്ടിന് അണ്ടർ 17 ലോകകപ്പിെൻറ പ്രീക്വാർട്ടർ പോരിനിറങ്ങിറങ്ങുന്നത്. ജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ ജർമനിയാണ് ബ്രസീലിെൻറ എതിരാളികൾ.
അത്ഭുതങ്ങളില്ലെങ്കിൽ ഇൗസി വാക്കോവർ
ആദ്യകടമ്പ അനായാസം പിന്നിട്ട കൊച്ചിയുടെ മണ്ണിൽ അവസാന എട്ടിലൊരിടം തേടി വീണ്ടുമിറങ്ങുേമ്പാൾ ബ്രസീൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിലവിലെ ഫോമിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന തങ്ങൾക്ക് പ്രീക്വാർട്ടറിലെത്തിയ ടീമുകളിലെ ഏറ്റവും ദുർബലനിരയാണ് എതിരാളികൾ എന്നതുതന്നെ കാരണം. സ്പെയിനും നൈജറും വടക്കൻ കൊറിയയും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് മൂന്നുകളിയും ജയിച്ച് ഒന്നാമന്മാരായാണ് ബ്രസീൽ മുന്നേറിയതെങ്കിൽ ജപ്പാനോടും ഫ്രാൻസിനോടും തോറ്റമ്പിയ ഹോണ്ടുറസ്, നവാഗതരായ ന്യൂ കാലിഡോണിയക്കെതിരെ നേടിയ എതിരില്ലാത്ത അഞ്ചുഗോൾ ജയത്തിെൻറ പിൻബലത്തിലാണ് അവസാന 16ൽ കയറിക്കൂടിയത്.
തങ്ങളുടെ മികച്ച നിരയെത്തന്നെ ബുധനാഴ്ച ബ്രസീൽ അണിനിരത്തും. കഴിഞ്ഞ കളിയിൽ വിശ്രമം നൽകിയ അറ്റാക്കിങ് മിഡ്ഫീൽഡർ അലൻ സൂസ ഹോണ്ടുറസിനെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് കാർലോസ് അമേഡിയു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അലനൊപ്പം മാർകോസ് അേൻറാണിയോയും വിക്ടർ ബോബ്സിനും ബോക്സിലേക്ക് നിന്തരം പന്തുകളെത്തിച്ചു നൽകുേമ്പാൾ പൗളിഞ്ഞോ-ലിേങ്കാൺ-ബ്രെണ്ണർ ത്രയത്തിന് വല കുലുക്കാൻ ഏറെ അധ്വാനിക്കേണ്ടി വരില്ല.
പിടിച്ചുനിൽക്കുമോ ഹോണ്ടുറസ്
2013ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് അണ്ടർ17 ലോകപ്പിൽ ഹോണ്ടുറസിെൻറ ഏറ്റവും വലിയ നേട്ടം. സ്പെയിനിൽ മരിറ്റിമോയുടെ ജൂനിയർ ടീമിൽ കളിക്കുന്ന ജോർജ് േഫ്ലാറസാണ് ആക്രമണനിരയിലെ കുന്തമുന. ഒപ്പം പാട്രിക് പലാഷ്യോസും കെന്നത്ത് മാർട്ടിനെസും. അലസാന്ദ്രോ കാസ്ട്രോ-ജെഴ്സൺ ഷാവേസ്-ലൂയിസ് പാൽമ ത്രയം മധ്യനിരയിൽനിന്ന് ഏതുവിധം പന്തെത്തിച്ചു നൽകും എന്നതിനെ ആശ്രയിച്ചിരിക്കും ഒഴുക്കോടെ കളിക്കുന്ന ബ്രസീലിനെതിരെ നീന്തിക്കറാമെന്ന ഹോണ്ടുറസിെൻറ പ്രതീക്ഷകൾ.
സാൻറിയാഗോ കബ്റേറയും ആക്സൽ ഗോമസും ക്രിസ്റ്റ്യൻ മൊറീറയും നയിക്കുന്ന പ്രതിരോധം, ആഞ്ഞുകയറിയാൽ തരിപ്പണമാകാവുന്നതേയുള്ളൂ എന്ന് ഗ്രൂപ്റൗണ്ട് മത്സരങ്ങൾ നൽകിയ തിരിച്ചറിവിലാകും ബ്രസീൽ തന്ത്രങ്ങളൊരുക്കുക. എന്നാൽ, പിൻനിരയിലേക്ക് ഉൾവലിഞ്ഞ് കോട്ടവാതിലുകൾ ഭദ്രമാക്കി പിടിച്ചുനിൽക്കുകയെന്നതിലധിഷ്ഠിതമാവും ഹോണ്ടുറസിെൻറ തന്ത്രങ്ങൾ.
ബ്രസീലിനെ ചെറുത്തുനിൽക്കുന്നതോടൊപ്പം മധ്യനിരയിൽ ആധിപത്യം കാട്ടാൻ കഴിഞ്ഞാൽ കളി തങ്ങളുടെ വരുതിക്കു വരുമെന്ന് ഹോണ്ടുറസ് കോച്ച് ജോസ് വാല്ലഡാറെസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.