േയാഗ്യരായി ചിലി വരുന്നു
text_fieldsചിലിയുടെ നാലാം അണ്ടർ 17 ലോകകപ്പാണിത്. കഴിഞ്ഞ തവണ സ്വന്തം മണ്ണിൽ വേദിയായപ്പോൾ പ്രാഥമിക റൗണ്ട് കടന്ന് പ്രീക്വാർട്ടറിൽ അവസാനിച്ചു. ഇക്കുറി തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്. തുടർച്ചയായി രണ്ടാം പങ്കാളിത്തമെന്ന വിശേഷവും ഇൗ വരവിനുണ്ട്. 1993ൽ ജപ്പാനിൽ അരങ്ങേറ്റ പോരാട്ടത്തിനിറങ്ങിയവർ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് മൂന്നാം സ്ഥാനം വരെയെത്തിയത്.
റോഡ് ടു ഇന്ത്യ
ഇന്ത്യയിലേക്ക് വരുന്ന തെക്കനമേരിക്കൻ സംഘത്തിലെ പ്രബലരാണ് ചിലി. അർജൻറീനയും ഉറുഗ്വായ്യുമെല്ലാം പിന്തള്ളപ്പെട്ടപ്പോൾ ബ്രസീലിനു പിന്നിൽ ചിലിയാണ് തെക്കനമേരിക്കൻ കരുത്ത്. ഗ്രൂപ് റൗണ്ടിൽ നാലിൽ രണ്ടു ജയവും രണ്ടു തോൽവിയുമായി ചിലി ഒന്നാമതായിരുന്നു. ഫൈനൽ റൗണ്ടിൽ ആറു പേർ ഏറ്റുമുട്ടിയപ്പോൾ അഞ്ചിൽ മൂന്നു ജയവും രണ്ടു തോൽവിയുമായി ചിലി റണ്ണർ അപ്പായി. അവസാന മത്സരത്തിൽ ബ്രസീലിനോട് 5-0ത്തിന് തോറ്റെങ്കിലും ചിലിയുടെ ചിരിക്ക് മങ്ങലില്ല.
കോച്ച്
മുൻ അർജൻറീന ഗോൾ കീപ്പർ ഹെക്ടർ ഹെർനാൻ കപുത്തോയാണ് ചിലിയുടെ പരിശീലകൻ. 15 വർഷമായി ചിലിയിൽ വിവിധ ക്ലബുകൾക്കൊപ്പമുള്ള ഹെക്ടർ പൗരത്വംകൂടി സ്വന്തമാക്കി 2013ൽ കളിമതിയാക്കിയ ശേഷം അണ്ടർ15 ടീമിെൻറ കോച്ചായി അരങ്ങേറ്റവും കുറിച്ചു. തുടർന്ന് 2016ലാണ് അണ്ടർ 17 ടീം പരിശീലകനാവുന്നത്.
കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരെന നിലയിലാണ് കളിച്ചതെങ്കിൽ, ഇക്കുറി അവരെ കളിച്ച് യോഗ്യരാക്കിയാണ് ഹെക്ടർ ഇന്ത്യയിലെത്തിക്കുന്നത്. 20 വർഷത്തിനുശേഷം ചിലി കളിച്ച് യോഗ്യത നേടിയെടുത്ത ലോകകപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.