അകലെയാണെങ്കിലും അരികിലുണ്ട്
text_fieldsകാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് അരികിലെത്തി. കുഞ്ഞനുജന്മാരുെട പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുേമ്പാൾ സി.െക. വിനീത് എന്ന സൂപ്പർ താരത്തിന് ചെറിയ സങ്കടം. ലോകകപ്പ് പാരാട്ടങ്ങൾക്ക് സാക്ഷിയാകാൻ വിനീതുണ്ടാകില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ (െഎ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സിെൻറ മുത്തായ വിനീത് നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ദേശീയ ക്യാമ്പിലാണുള്ളത്. അതുകഴിഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി സ്പെയിനിലേക്ക് പോവും.
കഴിഞ്ഞ വർഷം ൈഫനലിൽ കീഴടങ്ങിയ മഞ്ഞപ്പട െഎ.എസ്.എല്ലിൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഇയാൻ ഹ്യൂം തിരിച്ചെത്തിയതും ബെർബറ്റോവ് അടക്കമുള്ള ലോകോത്തര താരങ്ങളുടെ വരവും വിനീതിനും കൂട്ടർക്കും പ്രതീക്ഷയേറ്റുന്നതാണ്. ലോകകപ്പ് അനുഭവിക്കാൻ ഇവിടെയില്ലെങ്കിലും വിനീത് കളിയൊരുക്കങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. കടുത്ത തൊണ്ടവേദനയും ടോൺസിലൈറ്റിസും ‘ഫൗൾ’ കാണിച്ചിട്ടും കൗമാര ലോകകപ്പിെൻറ പ്രചാരണങ്ങളിൽ നിറഞ്ഞു നിന്നു. അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് രാജ്യം ആതിഥേയരാകുേമ്പാൾ നമ്മുടെ കൊച്ചിയും വേദിയായി തെരഞ്ഞെടുക്കപ്പെട്ടത് വിനീതിന് ആഹ്ലാദം അടക്കാനായിരുന്നില്ല. ഇൗ ലോകമാമാങ്കം രാജ്യത്തെ കാൽപ്പന്തു കളിക്ക് ഏറെ ഗുണകരമാവുമെന്നാണ് അഭിപ്രായം. സ്റ്റേഡിയങ്ങളും മറ്റു സംവിധാനങ്ങളും മെച്ചപ്പെടുന്നതും നമുക്ക് മുതൽക്കൂട്ടാകും.പ്രായം അൽപം കുറഞ്ഞിരുന്നെങ്കിൽ ലോകകപ്പിൽ കളിക്കാമായിരുന്നു എന്ന ചിന്തയൊന്നുമില്ല. ‘‘മ്മടെ അനിയന്മാരല്ലേ, ഒാര് കളിക്കെട്ട’’ -വിനീത് കാര്യം വ്യക്തമാക്കുന്നു.
‘‘നമ്മുെട കുട്ടികൾക്ക് വല്യ വല്യ ടീമുകൾക്കൊപ്പം കളിക്കാനുള്ള അവസരം വരുകയാണ്. ഇപ്പോഴുള്ള തലമുറക്കും മുൻ തലമുറക്കും കൈവരിക്കാനാവാത്ത ഭാഗ്യമാണത്. കളിക്കുന്ന കുഞ്ഞനിയന്മാരോട് പറയാനുള്ളത് ഇതാണ്, കൈവന്ന അസുലഭാവസരം പരമാവധി മുതലാക്കുക. അതിനൊപ്പം സമ്മർദങ്ങളില്ലാതെ കളിക്കുക. ഇത്രയും വലിയ കളിക്കാണിറങ്ങുന്നത് എന്ന ചിന്തയില്ലാതെ അരങ്ങേറുക. എനിക്കൊക്കെ ലോകകപ്പിൽ കളിക്കുകയെന്നത് സ്വപ്നമാണ്’’^ വിനീതിെൻറ ഉപദേശം. ഫുട്ബാൾ ഭ്രാന്തന്മാരുള്ള കൊച്ചിയിൽ മികച്ച മത്സരങ്ങൾ കാണാനാവുെമന്ന് വിനീത് പ്രവചിക്കുന്നു. കണ്ണൂരിൽ കൂത്തുപറമ്പിനടുത്ത് വേങ്ങാട് പഞ്ചായത്തിലെ കുര്യോട് എൽ.പി സ്കൂളിൽ ആദ്യമായി പന്ത് സ്പർശിച്ച വിനീത് നവോദയ വിദ്യാലയത്തിലെ പഠനകാലത്താണ് കന്നി മത്സരത്തിനിറങ്ങിയത്. രാജ്യമറിയുന്ന താരമായിട്ടും നാട്ടിൻപുറത്തിെൻറ നന്മ ഇന്നും െകെവിടാൻ ഒരുക്കമല്ല ഇൗ മുന്നേറ്റനിരക്കാരൻ. കൗമാരതാരങ്ങൾക്കടക്കം മാതൃകയാക്കാവുന്ന നന്മ.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൗമാരലോക മാമാങ്കം പൊടിപൊടിക്കുേമ്പാൾ ഗാലറിനിറക്കാൻ ആരാധകർ എത്തുമെന്ന പ്രതീക്ഷയിലാണ് വിനീത്. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം സ്പെയിനിലെ തീരനഗരമായ മാർബെല്ലയിലെയിൽ പരിശീലന തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.