Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീ​ണ്ടും കൊ​ളം​ബി​യ​ൻ...

വീ​ണ്ടും കൊ​ളം​ബി​യ​ൻ കു​ള​മ്പ​ടി

text_fields
bookmark_border
വീ​ണ്ടും കൊ​ളം​ബി​യ​ൻ കു​ള​മ്പ​ടി
cancel
ബ്ര​സീ​ലും ചി​ലി​യും ക​ഴി​ഞ്ഞാ​ൽ തെ​ക്ക​ന​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ മ​ണ്ണി​ലെ​ത്തു​ന്ന പ​വ​ർ​ഹൗ​സാ​ണ്​ കൊ​ളം​ബി​യ. ഇ​ട​ക്കാ​ല​ത്ത്​ കൗ​മാ​ര ലോ​ക​ക​പ്പി​ലെ സ്​​ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്ന​വ​ർ​ക്ക്​ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടാ​ൻ​പോ​ലും യോ​ഗ്യ​ത ല​ഭി​ച്ചി​ല്ല. 2009 നൈ​ജീ​രി​യ ലോ​ക​ക​പ്പി​ൽ സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യി നാ​ലാം സ്​​ഥാ​ന​ക്കാ​രാ​യി മ​ട​ങ്ങി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​  എ​ട്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​വ​ർ ലോ​ക​ക​പ്പി​​​െൻറ പ​റു​ദീ​സ​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​ത്.

റോഡ് ടു ഇന്ത്യ: തെ​ക്ക​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ ബ്ര​സീ​ലി​നും ചി​ലി​ക്കും പി​ന്നി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു കൊ​ളം​ബി​യ. ര​ണ്ട്​ ജ​യം, ഒ​രു സ​മ​നി​ല, ഒ​രു തോ​ൽ​വി  എ​ന്നി​വ ഗ്രൂ​പ്​​ റൗ​ണ്ടി​ൽ. ഫൈ​ന​ൽ റൗ​ണ്ടി​ൽ ര​ണ്ട്​ ജ​യ​വും ര​ണ്ട്​ തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യും. 

കോ​ച്ച്​: ഒ​ർ​ലാ​ൻ​ഡോ റെ​സ്​​ട്രെ​പോ​യാ​ണ്​ പ​രി​ശീ​ല​ക​ൻ. ഫു​ട്​​ബാ​ൾ ക​ളി​ച്ചി​​ട്ടി​ല്ലെ​ങ്കി​ലും ഫു​ട്​​ബാ​ളി​​​െൻറ സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​പു​സ്​​ത​ക​മാ​ണ്​ ഒ​ർ​ലാ​ൻ​ഡോ. വ​ൻ​ക​ര​യി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഗ്രൂ​പ്​​ ‘എ’​യി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ ശ​ക്​​ത​രാ​യ എ​തി​രാ​ളി​ക​ളാ​വു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ റെ​സ്​​ട്രെ​പോ​യും സം​ഘ​വും ബു​ധ​നാ​ഴ്​​ച​ ​ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. 

തെ​ക്ക​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന റൈ​റ്റ്​​ബാ​ക്ക്​ മ​റ്റി​യോ ഗ​ർ​വി​റ്റോ​യി​ല്ലാ​തെ​യാ​ണ്​ കൊ​ളം​ബി​യ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രു​ന്ന​ത്. ​അ​ന്ന്​ മൂ​ന്ന്​ ഗോ​ൾ വീ​തം നേ​ടി​യ സാ​ൻ​റി​യാ​ഗോ ബ​രേ​റോ, യു​വ​ൻ പെ​ന​ലോ​സ, ജാ​മി​ൻ​റ​ൺ കം​പാ​സ്​ എ​ന്നി​വ​രാ​ണ്​ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballColombiamalayalam newssports newsfifa u17 wcup team
News Summary - Colombia, fifa u17 wcup team-Sports news
Next Story