അണ്ടര്‍-17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിലെ കച്ചവടക്കാര്‍ ഒഴിയണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അണ്ടര്‍-17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായി ഈ മാസം 25-ന് മുന്‍പ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് വാടകമുറികളിലെ കച്ചവടക്കാരോട് ഹൈകോടതി നിര്‍ദേശിച്ചു.
ഒഴിഞ്ഞു പോകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. ജി.സി.ഡി.എയോടാണ് (വിശാല കൊച്ചി വികസന സമിതി) കച്ചവടക്കാര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ചങ്ങമ്പുഴ നഗർ സ്വദേശി വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 50ഒാളം വ്യാപാരികൾ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ലോകകപ്പിനായി ഒക്ടോബർ 25വരെ കടമുറികൾ അടച്ചിടാനാണ് ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിറ്റി) നോട്ടീസ് നൽകിയിരുന്നത്.
പ്രധാനവേദിയും പരിശീലന മൈതാനങ്ങളും 21നകം കൈമാറണമെന്നായിരുന്നു ഫിഫ നിർദേശം. 18ന് കൊച്ചി സ്റ്റേഡിയം കൈമാറാമെന്ന് ഫിഫയോട് അറിയിച്ചിരുന്നു. അതിനിടെയാണ് സ്റ്റേഡിയത്തിലെ സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ ഹൈകോടതിയിൽ ഹരജി നൽകിയത്. 21നോ 22നോ സ്റ്റേഡിയം ഫിഫക്ക് കൈമാറിയേക്കും.
കേസ് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ബദൽ സംവിധാനങ്ങളെക്കുറിച്ച് സർക്കാറിനോട് നിലപാട് തേടിയ കോടതി ഇക്കാര്യംകൂടി പരിഗണിക്കാനാണ് ഹരജികൾ മാറ്റിയത്. സുരക്ഷയുടെ ഭാഗമായാണ് സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് ഫിഫക്ക് അവരുടെ രീതികളുണ്ടെന്നും വിട്ടുവീഴ്ച സാധ്യമല്ലെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കവേ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
കൊച്ചി സ്റ്റേഡിയത്തിൽനിന്ന് ഐ.ടി പാർക്ക് ഒഴിയുന്നു
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് സെൻറർ (ടി.ബി.സി) താൽക്കാലികമായി മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി കേരള ഐ.ടി പാർക്ക് സി.ഇ.ഒ ഋഷികേശ് നായർ അറിയിച്ചു. ചേർത്തല ഇൻഫോപാർക്ക്, കാക്കനാടുള്ള ഇൻഫോപാർക്ക് കാമ്പസ്, സമീപത്തെ മറ്റു അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് കമ്പനിയുടെ പ്രവർത്തനം മാറ്റും. ജോലിക്കാർക്ക് ആവശ്യമായ ഗതാഗത സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംരംഭമെന്ന നിലയിൽ ടി.ബി.സി മാറ്റേണ്ടിവരില്ലെന്നായിരുന്നു ധാരണ. ഏതെങ്കിലും സുരക്ഷ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നുമില്ല. അതിനാൽ ഉദ്യോഗസ്ഥരോട് അറിയിക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും സർക്കാറിെൻറ നിർദേശം സ്വാഗതം ചെയ്യുന്നതായും ഋഷികേശ് നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.