പ്രീക്വാർട്ടർ ഉറപ്പിച്ച് ഫ്രാൻസും ഇംഗ്ലണ്ടും
text_fieldsഗുവാഹതി: ആഴ്സനലിലേക്ക് കൂടുമാറാനൊരുങ്ങുന്ന സൂപ്പർ താരം അമിനെ ഗോറി രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ, ശക്തമായ പോരാട്ടത്തിൽ 2-1ന് ജപ്പാനെ തോൽപിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക്.
13 , 71 മിനിറ്റിലെ ഗോറിയുടെ സൂപ്പർ ഗോളുകളിലാണ് ഫ്രഞ്ചു പടയുടെ കുതിപ്പ്. 74ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി കിക്ക് ടെയ്സൽ മിയാശിരോ ഗോളാക്കിയതോടെ സമനിലക്കായി ജപ്പാൻ അവസാനം വരെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു.
ഗ്രൂപ് ‘എഫി’ൽ മെക്സികോ-ഇംഗ്ലണ്ട് സൂപ്പർ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ സംഘത്തെ 3-2ന് തകർത്ത് ഇംഗ്ലീഷ് പടയോട്ടം. റിഹാൻ ബ്രവ്സ്റ്റർ (39), ഫിൽ ഫോഡൻ (48), ജാഡൺ സഞ്ചോ (56 പെനാൽറ്റി) എന്നിവർ ഇംഗ്ലണ്ടിനായി ഗോൾ നേടിയപ്പോൾ, ഡീഗോ ലെയ്നസാണ് (65, 75) മെക്സികോയുടെ രണ്ടുഗോളുകൾ നേടിയത്.
മറ്റുമത്സരങ്ങളിൽ ഹോണ്ടുറസ് ന്യൂകാലിഡോണിയയെ 5^0ന് തകർത്തപ്പോൾ, ശക്തരായ ചിലിയെ ഇറാഖ് 3-0ന് തോൽപിച്ചു. ഇേതാടെ നാലുപോയൻുമായി ഇറാഖ് രണ്ടാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.