കൗമാര ലോകകപ്പിൽ ആദ്യ ജയം തേടി ഇറാഖ് ഇന്ത്യയിലേക്ക്
text_fieldsരാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന കൗമാര ലോകകപ്പിലേക്ക് ഇനി 41നാളുകൾ മാത്രം. ഫിഫ ലോകകപ്പിലേക്ക് ഇന്ത്യക്കിത് അരങ്ങേറ്റം കൂടിയാണ്. ആതിഥേയരെന്ന നിലയിൽ യോഗ്യത നേടിയ ഇന്ത്യക്കിത് രാജ്യാന്തര ഫുട്ബാളിൽ ഇടംപിടിക്കാനുള്ള അവസരം. ആറ് വൻകരകളിൽ നിന്ന് ഇന്ത്യൻ മണ്ണിൽ പോരാടാനെത്തുന്നത് 24 ടീമുകളാണ്.
നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയും ആരാധക പിൻബലമുള്ള അർജൻറീനയും അണ്ടർ 17 ഇന്ത്യ ലോകകപ്പിെൻറ നഷ്ടങ്ങളാണെങ്കിലും ആവേശസംഘങ്ങളായ ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് തുടങ്ങിവരെല്ലാം നമ്മുടെ മുറ്റത്ത് പന്തുതട്ടാനെത്തുന്നുണ്ട്. ആറ് ഗ്രൂപ്പിലായി മത്സരിക്കുന്ന 24ടീമുകളെ ഇന്ന് മുതൽ പരിചയപ്പെടാം. ഗ്രൂപ്പ് ‘എഫ്’ൽ തുടങ്ങി, ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘എ’യിലേക്കുള്ള പരിചയം.
വൻകരജേതാക്കളായി ഇറാഖ്
ഇറാഖിന് രണ്ടാം ലോകകപ്പ് മാത്രമാണ്. യു.എ.ഇ വേദിയായ 2013 ടൂർണമെൻറിലെ റെക്കോഡ് അത്രസുഖകരമല്ല. ഗ്രൂപ് റൗണ്ടിൽ സ്വീഡൻ, നൈജീരിയ, മെക്സികോ ടീമുകളോട് തോറ്റ് അവസാന സ്ഥാനക്കാരായി മടക്കം. അതുകൊണ്ടുതന്നെ ഇക്കുറി ആദ്യ ജയം തേടിയാവും ഇറാഖിെൻറ വരവ്.
റോഡ് ടു ഇന്ത്യ
അണ്ടർ 16 ഏഷ്യൻ ചാമ്പ്യന്മാരായാണ് ഇറാഖ് ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. ഫൈനലിൽ ഇറാനെ വീഴ്ത്തി ആദ്യമായി ഏഷ്യൻ കൗമാരകിരീടം ചൂടിയ ടീം ലോകകപ്പിനെത്തുന്നത് മികച്ച തയാറെടുപ്പിലാണ്.
കോച്ച്
ആദ്യ ഏഷ്യൻകിരീടവും ലോകകപ്പ് യോഗ്യതയും സമ്മാനിച്ച കോച്ച് ഖത്താൻ ജാതിറിനെ ഒഴിവാക്കിയാണ് ഇറാഖിെൻറ വരവ്. അലിഹാദിയാണ് പുതിയ കോച്ച്. ജാതിറിെൻറ മാറ്റം കളിക്കാർക്ക് ക്ഷീണമാവുമോയെന്ന് കണ്ടറിയണം.
‘ഇൗ തലമുറയിൽ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇറാഖ്’ -ജപ്പാൻ കോച്ച് മൊറിയാമ (ഏഷ്യകപ്പ് സെമിയിലെ തോൽവിക്കുശേഷമുള്ള പ്രതികരണം)
സ്റ്റാർ വാച്ച്
എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ആറ് ഗോളടിച്ച് ടോപ് സ്കോററായ മുഹമ്മദ് ദാവൂദാണ് ഇറാഖിെൻറ തുറുപ്പുശീട്ട്. സഹതാരം സെയഫ് ഷയ്യാലിനൊപ്പം ബോക്സ്-ടു-ബോക്സ് കളിക്കാൻ മിടുക്കുള്ള ദാവൂദ് ഇന്ത്യൻ മണ്ണിലും നിർണായക സാന്നിധ്യമാവും. ഇംഗ്ലണ്ട്, മെക്സികോ, ചിലി എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ഇന്ത്യയിലെ കാലാവസ്ഥയിൽ കളിച്ച് പരിചയമുള്ളവരാണ് ദാവൂദും ഷയ്യാലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.