Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 4:09 AM IST Updated On
date_range 3 Oct 2017 8:45 PM ISTവരുന്നത് മെക്സികോയുടെ സുവർണ തലമുറ
text_fieldsbookmark_border
12 വർഷത്തിനിടെ രണ്ട് കൗമാര ലോകകിരീടം. മുൻദേശീയ താരം കൂടിയായ റൗൾ ഗ്വിറ്റിറസിനു കീഴിലെ സ്വപ്നക്കുതിപ്പ്. 2010 മുതൽ മൂന്നുവർഷം പരിശീലകനായിരുന്ന ഗ്വിറ്റിറസ് ഒരു ലോക കിരീടവും ഒരു റണ്ണേഴ്സ് അപ്പുമായി മെക്സിക്കൻ യുവനിരയെ വളർത്തിയെടുക്കുകയായിരുന്നു. 2015ൽ നാലാം സ്ഥാനക്കാരുമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ അതേ പ്രതാപവുമായാണ് മെക്സികോ ഇന്ത്യയിലെത്തുന്നതും.
റോഡ് ടു ഇന്ത്യ
കോൺകകാഫ് യോഗ്യത റൗണ്ടിൽ ചാമ്പ്യന്മാരായാണ് മെക്സികോ 13ാം ലോകകപ്പിന് യോഗ്യത നേടിയത്. ഗ്രൂപ് റൗണ്ടിൽ ചിരവൈരിയായ അമേരിക്കയോട് തോറ്റവർ, പക്ഷേ, ഫൈനലിൽ അവരെ വീഴ്ത്തി ഏഴാം കിരീടമണിഞ്ഞു. ഒപ്പം ലോകകപ്പ് യോഗ്യതയും.
കോച്ച്
മുൻ യൂത്ത് താരം മരിയോ അർേട്ടഗക്കു കീഴിലാണ് മെക്സികോയുടെ വരവ്. 2015 ചിലി ലോകകപ്പിൽ അർേട്ടഗയുടെ ടീം സെമിവരെ എത്തിയിരുന്നു. എന്നാൽ, ചാമ്പ്യന്മാരായ നൈജീരിയയോട് പൊരുതി കീഴടങ്ങി.
ഇന്നത്തെ മെക്സികോ 2005ലെ ചാമ്പ്യന്മാർ
2005ൽ മെക്സികോയെ അണ്ടർ-17 ലോകകപ്പ് ജേതാക്കളാക്കിയ സുവർണ താരങ്ങളാണ് ഇന്ന് സീനിയർ ടീമിെൻറ പടനായകർ. പെറു വേദിയായ ചാമ്പ്യൻഷിപ്പിൽ മികച്ച രണ്ടാമത്തെ താരമായ ജിയോവനി ഡോസ് സാേൻറാസ്, ടോപ് സ്കോററായി മാറിയ കാർലോസ വെല, മിന്നും പ്രകടനം കാഴ്ചവെച്ച ഹെക്ടർ മൊറീനോ തുടങ്ങിയവർ ഇന്ന് മെക്സിക്കൻ ഫുട്ബാളിെൻറ സൂപ്പർ താരങ്ങളാണ്. അവരുടെ പിൻഗാമികളാവാനാണ് കൗമാരസംഘം ഇന്ത്യയിലെത്തുന്നത്.
സ്റ്റാർവാച്ച്
കോൺകകാഫ് യൂത്ത് കപ്പിൽ മികച്ച താരമായി മാറിയ മധ്യനിരക്കാരൻ ജയ്റോ ടോറസാണ് മെക്സികോയുടെ തുറുപ്പുശീട്ട്. ടൂർണമെൻറിൽ ആറ് ഗോൾ നേടിയ ഡാനിയേൽ ലോപസ്, പ്രതിരോധ നിരക്കാരൻ ലൂയിസ് ഒലിവാസ്, മധ്യനിരക്കാരൻ അലക്സിസ് ഗ്വിറ്റിറസ് എന്നിവരും ഇന്ത്യൻ മണ്ണിൽ വിസ്മയം തീർക്കാൻ മിടുക്കുള്ളവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story