സ്പാനിഷുകാരെ പേടിക്കണം
text_fieldsക്ലബ് ഫുട്ബാൾ ലോകത്തെ ഗ്ലാമർ ഫുട്ബാൾ ടീമുകളായ റയൽ മഡ്രിഡും ബാഴ്സലോണയും പന്തു തട്ടുന്ന സ്പെയിനിൽ ഫുട്ബാൾ ഒരു സംസ്കാരമാണ്. കാൽപന്തിനെ നെഞ്ചേറ്റിയ ജനതയുടെ പ്രതിനിധികളായി ലോകോത്തര ക്ലബുകളിലെല്ലാം എണ്ണമറ്റ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. ഫിഫയുടെ ലോകമാമാങ്കങ്ങളിലെല്ലാം സ്വന്തമായ മേൽവിലാസമുള്ള സ്പെയിനിന് പക്ഷേ, കൗമാര ലോകകപ്പ് ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. ആ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ് സ്പാനിഷ് വമ്പൻമാർ ഇന്ത്യയിലെത്തുന്നത്. നാളെയുടെ റയൽ മഡ്രിഡ്, ബാഴ്സലോണ താരങ്ങളായി മാറാൻ സാധ്യതയുള്ള ഇൗ കൗമാരപ്പട കൊച്ചിയിൽ ഗ്രൂപ് റൗണ്ടിൽ പന്തുതട്ടുേമ്പാൾ മലയാള നാടിന് ഫുട്ബാൾ വസന്തമാകും.
മൂന്ന് തവണ (1991, 2003, 2007) അണ്ടർ 17 ലോകകപ്പിെൻറ ഫൈനൽ വരെയെത്തിയെങ്കിലും കിരീടം ചൂടാൻ ഭാഗ്യമുണ്ടായിരുന്നില്ല. 1997ലും 2009ലും മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. 2011, 13,15 വർഷങ്ങളിൽ സ്പെയിനിന് യോഗ്യത നേടാനുമായിട്ടില്ല. നാളുകൾക്ക് ശേഷം വീണ്ടും ലോകകപ്പ് മാമാങ്കത്തിന് അവസരം ലഭിക്കുേമ്പാൾ െകാച്ചിയിലെ ഗ്രൂപ് പോരാട്ടവും കടന്ന് കുതിക്കാനാണ് ഒരുക്കം.
റോഡ് ടു ഇന്ത്യ
യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായാണ് സ്പെയിൻ ഇന്ത്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് തകർത്തായിരുന്നു സ്പെയിനിെൻറ കിരീടനേട്ടം. ഇത് മൂന്നാം തവണയാണ് കൗമാര യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ജേതാക്കളാവുന്നത്.
കോച്ച്
മുൻ അത്ലറ്റികോ മഡ്രിഡ് താരവും പരിശീലകനുമായിരുന്ന സാൻറിയാഗോ ഡിനിയയാണ് കോച്ച്. 2009 അത്ലറ്റിേകാ മഡ്രിഡിനെ പരിശീലിപ്പിച്ച ഡിനിയ 2011ലാണ് അണ്ടർ 17 ടീമിെൻറ ചുമതലയേറ്റെടുക്കുന്നത്. ചുമതലയേറ്റെടുത്ത് മൂന്ന് തവണ യോഗ്യതപോലും ലഭിക്കാതെ സ്പെയിൻ മടങ്ങിയെങ്കിലും ഇത്തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പും ലോക കിരീടവും ഒരുമിച്ചു നേടുമെന്ന വാശിയിലാണ് കോച്ചും താരങ്ങളും.
സ്റ്റാർ വാച്ച് അബൽ റൂയിസ്
ബാഴ്സലോണ ‘ബി’ ടീം താരമായ അബൽ റൂയിസ് എന്ന 17കാരനാണ് സ്പെയിനിെൻറ പ്രതീക്ഷ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നാലുഗോേളാടെ സ്പെയിനിെൻറ മുന്നേറ്റത്തിൽ നിറഞ്ഞുനിന്നതും ഇൗ താരം തന്നെ. ഫിനിഷിങ്ങിലെ പാടവം കണ്ട് ബോധ്യപ്പെട്ടതോടെ വലൻസിയ അക്കാദമിയിൽ നിന്നാണ് അബൽ റൂയിസിനെ ബാഴ്സലോണ സ്വന്തമാക്കുന്നത്. അണ്ടർ 17 ടീമിനായി 19 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.