ആരവമുയരുന്നു
text_fieldsലോകമാമാങ്കത്തിന് ഇന്ന് മൂന്നാഴ്ച ദൂരം. അണ്ടർ 17 ഫുട്ബാൾ ലോകകപ്പിെൻറ ആവേശം ആളിക്കത്തിക്കാൻ സംസ്ഥാന സർക്കാറും സ്േപാർട്സ് കൗൺസിലും സംയുക്തമായി വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗൺസിലിെൻറയും കായിക യുവജന കാര്യാലയത്തിെൻറയും നേതൃത്വത്തില്‍ വൺ മില്യൺ ഗോൾ, ദീപശിഖ റിലേ, ബോൾ റൺ, സെലിബ്രിറ്റി ഫുട്ബാൾ മത്സരങ്ങൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായും കായികമന്ത്രി വര്‍ക്കിങ് ചെയര്‍മാനുമായി സംഘാടക സമിതി രൂപവത്കരിച്ചതായി മന്ത്രി എ.സി. മൊയ്തീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഡിയങ്ങളുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 47.33 കോടിയും കൊച്ചി സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കുമായി സംസ്ഥാന സർക്കാർ 17.77 കോടിയും െചലവാക്കി. ചാമ്പ്യൻഷിപ്പിനായി കേന്ദ്രസർക്കാർ 12.44 കോടിയാണ് ലഭ്യമാക്കിയത്. ബംഗാൾ സർക്കാർ ചെയ്തതുപോലെ വിദ്യാർഥികൾക്ക് മത്സരങ്ങൾ കാണുന്നതിനുള്ള സൗജന്യ പാസ് ഒരുക്കുന്നകാര്യം പരിശോധിക്കാമെന്നും ഫിഫയാണ് ടിക്കറ്റ് വിൽപന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വൺ മില്യൺ ഗോൾ
ഇൗമാസം 27ന് വൈകീട്ട് മൂന്ന് മുതല്‍ ഏഴു വരെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ 10 ലക്ഷം ഗോളുകള്‍ അടിക്കും. വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകളെ ഫിഫ ലോകകപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിനായി കുറഞ്ഞത് ഓരോ ഗ്രാമപഞ്ചായത്തിലും രണ്ടു കേന്ദ്രവും 2000 ഗോളുകളും ഓരോ മുനിസിപ്പാലിറ്റിയിലും പത്ത് കേന്ദ്രങ്ങളും 10,000 ഗോളുകളും ഓരോ കോര്‍പറേഷനിലും 15 കേന്ദ്രങ്ങളും 15,000 ഗോളുകളും ഒരുക്കും. ഒരാൾക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ. ഗോള്‍ കീപ്പറുണ്ടാവില്ല. ഓരോ കേന്ദ്രങ്ങളിലെയും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ വളൻറിയറെ ചുമതലപ്പെടുത്തണം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന ജില്ല/ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പറേഷന് എന്നിവക്ക് പ്രത്യേക സമ്മാനം നല്‍കും. ഓരോ ജില്ലയിലും കേന്ദ്രീകൃത വിഡിയോ വാള് സ്ഥാപിക്കാൻ ഒരു കേന്ദ്രം സജ്ജീകരിക്കും.
ദീപശിഖ റിലേ, ബോൾ റൺ
ലോകകപ്പ് പ്രചാരണാര്‍ഥം കാസര്‍കോടുനിന്ന് ദീപശിഖ റിലേയും തിരുവനന്തപുരത്തുനിന്ന് ബാൾ റണ്ണും നടത്തും. ഐ.എം. വിജയന്, സി.കെ. വിനീത് എന്നിവരാണ് റിലേക്ക് നേതൃത്വം നല്‍കുക. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒമ്പതിന് കാസര്‍കോടുനിന്ന് ആരംഭിച്ച് വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ആറിന് കൊച്ചിയില്‍ എത്തിച്ചേരും. ഡിസ്പ്ലേ വാഹനങ്ങള്‍, എക്സിബിഷന് വാഹനങ്ങള്‍ എന്നിവ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തും. ബാൾറൺ തിരുവനന്തപുരം കളിയിക്കാവിളയില്‍നിന്ന് ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് ഫുട്ബാള്‍ കൈമാറി തെക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ആറിന് കൊച്ചിയില്‍ സമാപിക്കും. ഫുട്ബാള്‍ താരങ്ങളായ ജിജു ജേക്കബ്, എം. രാജീവ് കുമാര്‍, വി.പി. ഷാജി എന്നിവർ നേതൃത്വം നൽകും.
സെലിബ്രിറ്റി ഫുട്ബാള്‍
മത്സരങ്ങള്‍
വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ ടീമുകളെ പങ്കെടുപ്പിച്ച് മൂന്ന് സെലിബ്രിറ്റി ഫുട്ബാള്‍ മത്സരങ്ങളും സംഘടിപ്പിക്കും. ജനപ്രതിനിധികൾ ഉൾപ്പെട്ട ചീഫ് മിനിസ്റ്റേഴ്സ്, സ്പീക്കേഴ്സ് ഇലവൻ ടീമുകൾ തമ്മിലുള്ള മത്സരവും െഎ.പി.എസ്, െഎ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ടീമുകൾ എന്നിവയുടെ മത്സരം തിരുവനന്തപുരത്ത് നടക്കും. മാധ്യമപ്രവർത്തകരുടെ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം കോഴിക്കോടും തിരുവനന്തപുരത്തും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.