ഗോളടിക്കൂ... കേരളം
text_fieldsതിരുവനന്തപുരം : ഫിഫ അണ്ടര്‍ 17 ലോകകപ്പിനെ ഗോള്‍മഴ പെയ്യിച്ച് വരവേല്‍ക്കാന്‍ കേരളം ഇന്നിറങ്ങും. ലോകകപ്പിെൻറ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ‘വണ്‍ മില്യന്‍ ഗോള്‍’ കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഗോൾ അടിക്കും. തുടർന്ന് വൈകീട്ട് മൂന്ന് മുതല്‍ ഏഴുവരെ 941 പഞ്ചായത്തുകൾ, 87 മുന്‍സിപ്പാലിറ്റികൾ, ആറ് കോര്പറേഷൻ, സ്കൂളുകള്‍, കോളജുകളിലെല്ലാം ഒരേ സമയം ഗോള്‍മഴ പെയ്യും. പ്രായഭേദെമന്യേ ആർക്കും കാമ്പയിനില്‍ പങ്കെടുക്കാം.
വൺ മില്യന്‍ ഗോള്‍ കാമ്പയിനില്‍ നിലവിെല ഗോള്‍ പോസ്റ്റുകളോ താൽക്കാലികമായി ക്രമീകരിക്കുന്ന ഗോള്‍ പോസ്റ്റുകളോ ഉപയോഗിക്കാം. ഒരു വ്യക്തിക്ക് ഒരു ഗോള്എന്നതാണ് കണക്ക്. ഗോള്‍ കീപ്പര്‍ ഉണ്ടായിരിക്കില്ല. ഓരോ കേന്ദ്രത്തിലെയും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഒരു വളൻറിയര്‍ എന്ന രീതിയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കായികമന്ത്രി എ.സി. മൊയ്തീന് അറിയിച്ചു. തിരുവനന്തപുരത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. എറണാകുളത്ത് നടന് മമ്മൂട്ടി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.