അമേരിക്കയുടെ 16ാം ലോകകപ്പ്
text_fieldsകൗമാര ലോകകപ്പിലെ നിത്യസാന്നിധ്യമാണ് അമേരിക്ക. ഇതുവരെ നടന്ന 16ൽ 15 വട്ടവും പന്തുതട്ടാൻ കോൺകകാഫ് പ്രതിനിധികളായി അമേരിക്കയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ചവരെന്ന റെക്കോഡ് കൈവശം വെക്കുേമ്പാഴും ഒരു തവണ സെമിയിലെത്തിയതിനപ്പുറം തിളങ്ങാനായില്ല. 2013ൽ മാത്രമായിരുന്നു അമേരിക്കക്ക് കൗമാര പോരാട്ടം നഷ്ടമായത്. ചിലിയിൽ ഗ്രൂപ് റൗണ്ടിൽ തന്നെ മടങ്ങി. മൂന്ന് തവണ പ്രീക്വാർട്ടറിലും, നാല് തവണ ക്വാർട്ടറിലും പുറത്തായി.
റോഡ് ടു ഇന്ത്യ: കോൺകകാഫ് അണ്ടർ17 ചാമ്പ്യൻഷിപ് സെമിയിൽ ഇടം പിടിച്ച് യോഗ്യത. ഫൈനലിൽ മെക്സികോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെ റണ്ണർ അപ്പായി മടങ്ങി. ബദ്ധവൈരിയായ ക്യൂബയെ ഗ്രൂപ് റൗണ്ടിൽ തോൽപിച്ചായിരുന്നു അമേരിക്കയുടെ തുടക്കം.
കോച്ച്: മുൻ പരിശീലകൻകൂടിയായ ജോൺ ഹാക്വർത്തിനു കീഴിലാണ് ടീം ഇന്ത്യയിലെത്തുന്നത്. 2015 ലോകകപ്പിന് പിന്നാലെയാണ് സ്ഥാനമേറ്റത്.
സ്റ്റാർ വാച്ച്
കോൺകകാഫ് ചാമ്പ്യൻഷിപ്പിൽ മികച്ച ഗോളിയായി മാറിയ ജസ്റ്റിൻ ഗ്രേസസാണ് അമേരിക്കയുടെ തുരുപ്പ് ശീട്ട്. ടൂർണമെൻറ് ഇലവനിൽ ഗ്രേസസിനൊപ്പം ഇടം പിടിച്ച ജോഷ് സാർജൻറ്, ക്രിസ് ഡർകിൻ, ജെയിംസ് സാൻഡ്സ്, ജെയ്ലിൻ ലിൻഡ്സെ എന്നിവരും ഇന്ത്യൻ മണ്ണിൽ താരങ്ങളാവാെനത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.