ജയിച്ച് അരങ്ങേറി നൈജര്‍
text_fieldsകൊച്ചി: കൗമാരലോകകപ്പില്‍ നവാഗതരായ നൈജറിന് വിജയത്തോടെ അരങ്ങേറ്റം. മൈതാനത്തും ഗാലറിയിലും ആവേശം കുറഞ്ഞ ഗ്രൂപ് ഡി പോരാട്ടത്തില്‍ ഉത്തര കൊറിയയെ 1--0നാണ് ആഫ്രിക്കന്‍ ടീമായ നൈജര്‍ മറികടന്നത്. 59ാം മിനിറ്റില്‍ സലിം അബ്ദുറഹ്മാനെയാണ് നൈജറിെൻറ ഗോള്‍സ്കോറർ. ഈ വിജയത്തോടെ ബ്രസീലിനൊപ്പം നൈജറിനും മൂന്നു പോയൻറായി.
സ്പെയിന്-ബ്രസില്‍ മത്സരം കണ്ട് പകുതിയിലേറെ കാണികള്‍ സ്റ്റേഡിയം വിട്ടതിനാല്‍ ആരവങ്ങളേെറയില്ലാതെയാണ് നൈജര്‍--ഉത്തര കൊറിയ മത്സരം അരങ്ങേറിയത്. ആഫ്രിക്കന്‍ കരുത്ത് പുറത്തെടുത്ത നൈജറായിരുന്നു ആദ്യ മിനിറ്റുകളില്‍ കാണികളുടെ കൈയടി നേടിയത്. മുന്നേറ്റനിരയിലെ സലിം അബ്ദുറഹ്മാൻ ചെമ്പടയുടെ പ്രതിരോധത്തെ പലവട്ടം വിറപ്പിച്ചു. ഇബ്രാഹിം ബൗബാക്കറെന്ന മിടുക്കന് ഫോര്‍വേഡിനെ കൊറിയന്‍ കാവല്ക്കാര് ശരിക്കും പൂട്ടി. കാല്‍മണിക്കൂര്‍ പിന്നിട്ടതോടെ കൊറിയക്കാരും ഉഷാറായി. ക്യാപ്റ്റന്‍ യൂന്‍ മിന്നും കിം ഹി ഹോങ്ങും നൈജറിെൻറ ഏരിയയിലേക്ക് കുതിച്ചു. 35 വാര അകലെനിന്ന് യുന്‍ മിന് തൊടുത്ത അതിഗംഭീര ഷോട്ട് ബാറില്‍ തട്ടിമടങ്ങി. ഇതിനിടെ പരിക്കേറ്റ നൈജര്‍ നായകന് റാഷിദ് അല്‍ഫാരി തിരിച്ചുകയറി.
ഒന്നാം പകുതിക്കുശേഷം സ്റ്റേഡിയത്തില്‍ കാണികളുടെ എണ്ണം മൂവായിരത്തിലും കുറവായിരുന്നു. 59ാം മിനിറ്റില്‍ നൈജറിെൻറ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. സ്വന്തം ഹാഫില്‍നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മിഡ്ഫീല്‍ഡര്‍ ഹബീബൗ സോഫിയാനയുടെ മിന്നല്‍ നീക്കം. വലതുപാര്‍ശ്വത്തില്‍ നിന്ന് സോഫിയാനയുടെ ഗ്രൗണ്ട് പാസില്‍ നിന്നുള്ള പന്ത് ഇടംകാല്‍കൊണ്ട് സലിം അബ്ദുറഹ്മാനെ വലയിലെത്തിച്ചു. നൈജര്‍ താരങ്ങള്‍ പലവട്ടം പരിക്കു കാരണം ഗ്രൗണ്ടില്‍ വീണുകിടന്നത് മത്സരത്തിെൻറ ഒഴുക്കിനെ ബാധിച്ചു. കാണികള്‍ കൂവി പ്രതിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.