കൗമാര ലോകകപ്പ് കഴിഞ്ഞാൽ ലക്ഷ്യം അണ്ടർ 20
text_fieldsഅണ്ടർ 17 ലോകകപ്പിൽ പെങ്കടുക്കുന്ന ഇന്ത്യൻ ടീമിനെ ഭാവിയുടെ താരങ്ങളായി വളർത്തിയെടുക്കാനുള്ള നടപടികളുമായി ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) മുന്നോട്ട്. ഇതിെൻറ ഭാഗമായി അണ്ടർ 17 ടീമിനെ അടുത്ത സീസൺ മുതൽ െഎ ലീഗിൽ പെങ്കടുപ്പിക്കാൻ എ.െഎ.എഫ്.എഫ് തീരുമാനിച്ചു. അണ്ടർ 19 ടീമിലെ മികച്ചതാരങ്ങളെക്കൂടി ഉൾപ്പെടുത്തിയാകും ടീം രൂപവത്കരിക്കുക.
2019ൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലും 2024ലെ ഒളിമ്പിക്സിലും ടീമിനെ പെങ്കടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കർമ പദ്ധതികളാണ് എ.െഎ.എഫ്.എഫ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന് എ.െഎ.എഫ്.എഫ് അംഗീകാരം നൽകി. അടുത്തവർഷം നടക്കുന്ന അണ്ടർ 19 ഏഷ്യൻ ചാമ്പ്യൻഷിപ്പിെൻറ യോഗ്യത മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പെങ്കടുപ്പിക്കാനും തീരുമാനിച്ചു.
അണ്ടർ 17 ടീമിനെ സജീവമാക്കി നിലനിർത്താൻ തങ്ങൾക്ക് മുന്നിൽ രണ്ട് ആശയങ്ങളാണ് ഉണ്ടായിരുന്നെതന്ന് ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷൻ ശ്യാം ഥാപ്പ പറഞ്ഞു. ടീമംഗങ്ങളെ െഎ ലീഗിലും െഎ.എസ്.എലിലും പെങ്കടുക്കുന്ന വിവിധ ക്ലബുകളിലേക്ക് അയക്കുക എന്നതായിരുന്നു ആദ്യത്തെ ആശയം. എന്നാൽ, ഇൗ ക്ലബുകളിൽ ഇവർക്ക് കൂടുതൽ അവസരം കിട്ടാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ടായി. ഇതേ തുടർന്നാണ് ടീമിനെ ഒന്നടങ്കം െഎ ലീഗിൽ പെങ്കടുപ്പിക്കാമെന്ന ആശയത്തിന് അംഗീകാരം നൽകിയത്.
ഡൽഹിയിൽ കേന്ദ്രീകരിക്കുന്ന ടീം അടുത്ത വർഷങ്ങളിൽ അണ്ടർ 18, 19, 20 മത്സരങ്ങളിൽ പെങ്കടുക്കും. അണ്ടർ 20 ലോകകപ്പ് എത്തുേമ്പാൾ പുതിയ താരങ്ങളെ അന്വേഷിച്ച് നടക്കേണ്ട ഗതികേട് ഉണ്ടാവാതിരിക്കാൻ ഇത് ഉപകരിക്കും. മുതിർന്ന വിദേശതാരങ്ങളടക്കം പെങ്കടുക്കുന്ന െഎ ലീഗിൽ കളിച്ചാൽ കൗമാരക്കാരായ അണ്ടർ 17 താരങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഏത് വെല്ലുവിളിയും നേരിടാൻ ഇൗ കുട്ടികൾ തയാറാണെന്ന പരിശീലകൻ നോർട്ടൺ ഡി മാറ്റോസിെൻറ ആത്മവിശ്വാസമാണ് തങ്ങളെ മുന്നോട്ടുനയിച്ചതെന്നും ശ്യാം ഥാപ്പ പറഞ്ഞു.
അണ്ടർ 23 ടീമിനെ െഎ ലീഗിൽ പെങ്കടുപ്പിക്കണമെന്ന് സീനിയർ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റെൈൻറൻ വർഷങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എ.െഎ.എഫ്.എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.