മൊറോക്കോ സെൽഫടിച്ചു; ഇറാന് ജയം
text_fieldsസെൻറ്പീറ്റേഴ്സ്ബർഗ്: ഗ്രൂപ്പ് ബിയിലെ ആദ്യ മൽസരത്തിൽ ഇറാന് വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ സെൽഫ് ഗോളിെൻറ ആനുകൂല്യത്തിലാണ് ഇറാൻ ജയിച്ച് കയറിയത്. 96ാം മിനിട്ടിൽ മൊറോക്കൻ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോളടിച്ചത്. മൽസരത്തിൽ ഉടനീളം ആധിപത്യം മൊറോക്കോയുടെ കൈയിലായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ വരുത്തിയ ഒരൊറ്റ പിഴവിൽ മൊറോക്കോയുടെ വിധി കുറിക്കുകയായിരുന്നു.
കടലാസിൽ കരുത്തർ ഇറാനായിരുന്നെങ്കിലും കളിക്കളത്തിൽ കളി ആരംഭിച്ചത് മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചത് മൊറോക്കോയായിരുന്നു. പന്തടക്കത്തിെൻറ കാര്യത്തിൽ ഇരുപകുതികളിലും മൊറോക്കൻ താരങ്ങൾക്ക് മികവ് പുലർത്തി. ചില മിന്നലാക്രമണങ്ങൾ നടത്താൻ മൊറോക്കോക്ക് സാധിച്ചെങ്കിലും അതൊന്നും ഗോളായില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷം വരെ മൊറോക്കൻ ഗോൾമുഖത്ത് വലിയ നീക്കങ്ങളൊന്നും ഇറാൻ നടത്തിയില്ല. എന്നാൽ അവസാന നിമഷങ്ങളിൽ ചില തകർപ്പൻ ഷോട്ടുകൾ ഇറാൻ താരങ്ങൾ തൊടുത്തു. രണ്ടാം പകുതിയിൽ ഇറാൻ ഗോൾമുഖം നിരന്തരമായി വിറപ്പിച്ച് കിടിലൻ മുന്നേറ്റങ്ങൾ നടത്തിയത് മൊറോക്കോയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.