ഗാലറി നിറച്ച് ആരാധകരെത്തുേമ്പാൾ കേരളം ഞങ്ങൾക്ക് ഹോം ഗ്രൗണ്ടാവും –ബ്രസീൽ കോച്ച്
text_fieldsമുംബൈ: ഇന്ത്യയിൽ ഏറെ ആരാധകരുള്ള കേരളത്തിൽ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ കളിക്കുന്നതിെൻറ സന്തോഷം മറച്ചുവെക്കാതെ ബ്രസീൽ അണ്ടർ 17 ഫുട്ബാൾ ടീം കോച്ച് കാർലോസ് അമാഡിയോ. ലോകകപ്പിനായെത്തിയ കാനറിപ്പട മുംബൈയിലെ ഫുട്ബാൾ അറീനയിൽ പരിശീലന മത്സരം ജയിച്ചതിനു പിന്നാലെ ‘മാധ്യമ’ത്തോട് സംസാരിക്കവെയാണ് കിരീട ഫേവറിറ്റായ ബ്രസീലിെൻറ മുഖ്യ പരിശീലകൻ മനസ്സുതുറന്നത്.
‘ലോകത്ത് എല്ലായിടത്തും ഞങ്ങൾക്ക് ആരാധകരുണ്ട്. ഇന്ത്യയിൽ കേരളത്തിലും ഗോവയിലുമാണ് ഏറെ പിന്തുണ. ഗാലറി നിറച്ച് അവരെത്തുേമ്പാൾ കേരളം ഞങ്ങൾക്ക് ഹോം ഗ്രൗണ്ടാവും. അവർക്കു നടുവിൽ ഗ്രൂപ്റൗണ്ട് കളിക്കാൻ അവസരം ലഭിച്ചതുതന്നെ ഭാഗ്യമാണ്. ഇത് ഒാരോ മത്സരങ്ങൾക്കും ആത്മവിശ്വാസം നൽകും. ആരാധകർക്കു മുന്നിൽ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യം. 14 വർഷത്തിനു ശേഷം അണ്ടർ 17 ലോകകിരീടവുമായി മടങ്ങാനാണ് ഞങ്ങൾ ഇന്ത്യയിലെത്തിയത് ’ -അമാഡിയോ പറഞ്ഞു.
വിനീഷ്യസ് മാത്രമല്ല ബ്രസീലിെൻറ താരം. ടീമിലെ എല്ലാവരും മിടുക്കരാണ്. ഒരാളിൽ കേന്ദ്രീകരിച്ചല്ല ടീമിെൻറ തന്ത്രങ്ങൾ. അതാണ് ഞങ്ങളുടെ വിജയ രഹസ്യവും. -ലോകകപ്പ് തയാറെടുപ്പിനെ കുറിച്ച് അമാഡിയോ വ്യക്തമാക്കി. ഇന്ത്യയിലെ കാലാവസ്ഥയും ഭക്ഷണവുമായി കളിക്കാർ പൊരുത്തപ്പെട്ടതായും, 2016ലെ ബ്രിക്സ് ഫുട്ബാളിൽ ഇതേ ടീം ഇവിടെ കളിച്ചത് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ‘ഡി’യിൽ കൊച്ചിയിൽ ഒക്ടോബർ ഏഴിന് സ്പെയിനിനെതിരെയാണ് ബ്രസീലിെൻറ ആദ്യമത്സരം. 10ന് കൊറിയയെയും ഇവിടെ നേരിടും. 13ന് നൈജറിനെതിരെ ഗോവയിലാണ് മൂന്നാം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.