Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനീലവസന്തം തീർക്കാൻ...

നീലവസന്തം തീർക്കാൻ കൊച്ചി

text_fields
bookmark_border
നീലവസന്തം തീർക്കാൻ കൊച്ചി
cancel
കൊച്ചി: ഐ.എസ്.എല്ലി​​െൻറ ആവേശക്കാഴ്ചയുടെ ചുവടുപിടിച്ചാണ് കൊച്ചിയിൽ അണ്ടർ 17 ലോകകപ്പ് വിരുന്നെത്തുന്നത്. മലയാളി താരങ്ങൾ അധികം ഇല്ലാതിരുന്നിട്ടുകൂടി കേരള ബ്ലാസ്​റ്റേഴ്സിനായി ആർത്തുവിളിച്ചവർ ലോകോത്തര താരങ്ങൾ പന്തുതട്ടുന്നത് കാണാൻ കലൂർ സ്​റ്റേഡിയത്തിലേക്ക് ഒഴുകുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ മത്സരങ്ങൾ ഇവിടെയില്ലെങ്കിലും ടീം ജഴ്സിയിൽ ആരാധകരെത്തുമ്പോൾ ഗാലറിയിൽ പൂത്തുലയുക നീലവസന്തമായിരിക്കുമെന്ന് സംഘാടകരും സാക്ഷ്യപ്പെടുത്തുന്നു. 

ടൂർണമ​​െൻറ് ഫേവറിറ്റുകളായ ബ്രസീലും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്​ ഡിയിലെ മത്സരങ്ങളും ഗ്രൂപ്​ സി, രണ്ടാം ഘട്ടം, ക്വാർട്ടർ ഫൈനൽ എന്നിവയിലെ ഓരോ മത്സരങ്ങളുമാണ് കൊച്ചിയിലുള്ളത്. എ ഗ്രൂപ്പിൽ ഉൾപ്പെട്ട ഇന്ത്യയുടെ മത്സരങ്ങൾ ഇല്ലെങ്കിലും ടീമിന് പിന്തുണയേകി ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ വാർത്തകളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്നുണ്ട്. തൃശൂർ സ്വദേശിയായ രാഹുൽ പ്രവീണി​​െൻറ സാന്നിധ്യമാണ് മലയാളികളുടെ ആവേശം വർധിപ്പിക്കുന്നത്. ഇറ്റലിയിൽ അവരുടെ ജൂനിയർ ടീമിനെതിരായ സൗഹൃദ മത്സരത്തിൽ വിജയമുറപ്പിച്ച ഗോൾ പിറന്നത് രാഹുലി​​െൻറ ബൂട്ടിൽനിന്നായിരുന്നു. 

മന്ദഗതിയിലായിരുന്ന ടിക്കറ്റ് വിൽപന കൂടുതൽ ഉഷാറായിട്ടുണ്ട്. ഒക്ടോബർ ഏഴിന് ബ്രസീൽ-സ്പെയിൻ  മത്സരത്തിനുള്ള ടിക്കറ്റ് മുഴുവൻ ഒരുമാസം മുമ്പേ വിറ്റുതീർത്ത് മറ്റു സ്​റ്റേഡിയങ്ങളെ കൊച്ചി കടത്തിവെട്ടി. ഫിഫ മാനദണ്ഡപ്രകാരം പരിഷ്കരിച്ച കലൂർ സ്​റ്റേഡിയത്തിൽ 41,700 പേർക്കാണ് പ്രവേശനമുണ്ടാകുക. കൊൽക്കത്ത (66,000), ഡൽഹി (58,000), മുംബൈ (45,300) എന്നിവക്ക്​ പിറകിലാണ് കൊച്ചിയുടെ സ്ഥാനം. അതേസമയം, കൂടുതൽ അന്താരാഷ്​ട്ര മത്സരങ്ങളുമായി കേരളത്തിലേക്കെത്താൻ ഫിഫക്കുള്ള ക്ഷണക്കത്താകും കൊച്ചിയിലെ മത്സരമെന്ന് നോഡൽ ഓഫിസർ എ.പി.എം മുഹമ്മദ് ഹനീഷ് പറയുന്നു.

ലോകോത്തര ടീമുകളുടെ കളി കൊച്ചിയിൽ കാണാമെന്നതാണ് ഫുട്ബാൾ പ്രേമികൾക്ക് ലഭിച്ച ഭാഗ്യം. എന്നാൽ, ഫിഫ മത്സരങ്ങളുടെ സംഘാടനം നമ്മുടെ കൈകളിലും ഒതുങ്ങുമെന്ന് തെ‍ളിയിക്കാനാകുന്നതാണ് കേരളത്തിനും ഫുട്ബാളിനും നേട്ടമാകുക. ഭാവിയിൽ അന്താരാഷ്​ട്ര മത്സരങ്ങൾക്ക് വേദിയായി കേരളത്തെ പരിഗണിക്കാൻ അണ്ടർ 17 ലോകകപ്പി​​െൻറ നടത്തിപ്പും ആവേശവും ഗുണകരമാകും. ഇതുവരെ കണ്ടിട്ടില്ലാത്ത ഫുട്ബാളി​​െൻറ ഔന്നത്യം കൊച്ചിയിൽ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballmalayalam newssports newshost U17 world cup
News Summary - kochi host U17 world cup- Sports news
Next Story