അവസരം തുലച്ച് മഞ്ഞപ്പട
text_fieldsകൊൽക്കത്ത: അവർ കലാശക്കളിയിൽ പന്തുതട്ടുന്നത് വംഗനാട് വല്ലാതെ മോഹിച്ചിരുന്നു. അകമഴിഞ്ഞ പിന്തുണ മഞ്ഞക്കുപ്പായക്കാർക്ക് അവർ പകർന്നു നൽകുകയും ചെയ്തു. എന്നാൽ, അനിവാര്യഘട്ടങ്ങളിലെ അപാരമായ പ്രഹരശേഷി ഇംഗ്ലണ്ട് ടീമും റിയാൻ ബ്രൂസ്റ്ററും ഒരിക്കൽകൂടി ബൂട്ടുകളിലാവാഹിച്ചപ്പോൾ ബ്രസീലിെൻറ നിറവാർന്ന മോഹങ്ങൾക്ക് ഒരു പടവിനിപ്പുറം തിരിച്ചിറങ്ങേണ്ടിവന്നു.
നഷ്ടപ്പെടുത്തിയ അവസരങ്ങളും കോട്ട പിളർന്നുേപായ അഭിശപ്ത നിമിഷങ്ങളും കിരീടത്തിലേക്ക് കണ്ണുനെട്ടത്തിയ കാനറികളുടെ പകിട്ടു ചോർത്തിക്കളയുകയായിരുന്നു. സ്പെയിനിനെതിരെ ഗ്രൂപ്പുഘട്ടത്തിലും ജർമനിക്കെതിരെ ക്വാർട്ടർ ഫൈനലിലും പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ തിരക്കഥയുടെ പകർന്നാട്ടത്തിന് ബ്രസീൽ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. എന്നാൽ, തുറന്ന അവസരങ്ങളടക്കം തുലച്ചുകളഞ്ഞ മുൻനിരയുടെ വീഴ്ചകൾക്ക് അവർ കനത്ത വിലകൊടുക്കേണ്ടിവരുകയായിരുന്നു.
ഒരുപക്ഷേ, വിനീഷ്യസ് ജൂനിയറിെൻറ അഭാവം അതിശക്തമായി കോച്ച് കാർലോസ് അമേഡിയൂവിന് ബോധ്യമായ മത്സരം കൂടിയായിരുന്നു സെമിഫൈനൽ. അർധാവസരങ്ങളിൽ കൃത്യമായി പൊസിഷനിലെത്തിച്ച ബ്രൂസ്റ്ററുടെ ഗോളുകൾ ബ്രസീൽ താരങ്ങൾ ഭാവിയിലേക്കുള്ള പാഠം കൂടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.