ഭാഗ്യാന്വേഷികളായ ഉത്തര കൊറിയ
text_fieldsഗ്രൂപ് ‘ഡി’യിൽ കൊച്ചിയിൽ പന്തുതട്ടുന്നവരിലെ ഏഷ്യൻ കരുത്തരാണ് ഉത്തര കൊറിയൻ സംഘം. 2005 പെറു ലോകകപ്പിൽ അരങ്ങേറിയ കൊറിയൻപട അന്ന് ക്വാർട്ടർ ഫൈനലിലാണ് മടങ്ങിയത്. ശേഷം മൂന്നുതവണ കൗമാരപോരാട്ടത്തിലെ ഏഷ്യൻ പ്രതിനിധികളായെങ്കിലും ഒന്നും രണ്ടും റൗണ്ടിൽ മടങ്ങി. ഇക്കുറി നില െമച്ചപ്പെടുത്താനാണ് ഇന്ത്യയിലേക്ക് വരുന്നത്. പക്ഷേ, മരണഗ്രൂപ്പിൽ ആ സ്വപ്നം പൂവണിയുമോയെന്ന് കാത്തിരുന്ന് കാണാം.
റോഡ് ടു ഇന്ത്യ
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിസ്റ്റായാണ് ലോകകപ്പ് യോഗ്യത നേടുന്നത്. ഗ്രൂപ് റൗണ്ടിൽ രണ്ടാമതായിരുന്നവർ, ക്വാർട്ടറിൽ ഒമാനെ വീഴ്ത്തി യോഗ്യത ഉറപ്പാക്കി. സെമിയിൽ ഇറാന് മുന്നിൽ പെനാൽറ്റിയിൽ കീഴടങ്ങി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചിൽ മൂന്ന് കളി മാത്രം ജയിച്ച കൊറിയയുടെ കരുത്ത് ഭാഗ്യമാണ്. ബ്രസീലും സ്പെയിനും നൈജറുമടങ്ങുന്ന ലോകകപ്പ് ഗ്രൂപ്പിൽ അവരുടെ പ്രതീക്ഷയും ഭാഗ്യം തന്നെ.
കോച്ച്
മുൻ ദേശീയതാരം കൂടിയായ യുൻ ജോങ് സുവാണ് പരിശീലകൻ. 2014 ബ്രസീൽ ലോകകപ്പിൽ കൊറിയ പന്തുതട്ടുേമ്പാൾ ദേശീയ ടീം പരിശീലകവേഷത്തിലും യുൻ ജോങ് സുവായിരുന്നു. 2010 അണ്ടർ 20 ഏഷ്യ കിരീടം കൊറിയക്ക് നൽകിയ പരിശീലകനിൽ നിന്ന് ഏകാധിപതിയായ കിം ജോങ് ഉന്നിെൻറ നാട് ഏറെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.