വൺ മില്യൻ ഗോൾ വിജയികളെ പ്രഖ്യാപിച്ചു.
text_fieldsകോഴിക്കോട്: അണ്ടർ 17 േലാകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ കേരളം ഒന്നടങ്കം ഗോളടിച്ചപ്പോൾ കോഴിക്കോടിന് ‘കിരീടം’. 3,36,746 ഗോളുകൾ വലയിലെത്തിച്ചാണ് കോഴിക്കോട് ജില്ല ഒന്നാമതെത്തിയത്. 2,52,137 ഗോളടിച്ച് മലപ്പുറം രണ്ടാമതും 2,35,227 ഗോളുകളുമായി കണ്ണൂർ മൂന്നാമതുമായെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അറിയിച്ചു.
ഏറ്റവും കൂടുതൽ ഗോളുകളടിച്ച കോർപറേഷനും കോഴിക്കോടുതന്നെയാണ്. 72,081 ഗോളുകളാണ് കോർപറേഷൻ പരിധിയിൽ അടിച്ചുകൂട്ടിയത്. ഏറ്റവും കൂടുതൽ ഗോളടിച്ച കേന്ദ്രവും ഇവിടെതന്നെയാണ്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ- -18,618 ഗോളുകൾ പിറന്ന് സംസ്ഥാനത്ത് ഒന്നാമതായി. കാസർകോട്- ചെങ്ങള പഞ്ചായത്താണ് പഞ്ചായത്തുകളിൽ മുന്നിൽ (17,745 ഗോളുകൾ). -അവസാന കണക്കുപ്രകാരം സംസ്ഥാനത്താകമാനം 19,62,675 ഗോളുകളാണ് അടിച്ചത്. കാസർകോട് നായൻമാർമൂല ടി.െഎ.എച്ച്.എസ് സ്കൂളാണ് വിദ്യാലയങ്ങളിൽ മുന്നിൽ (5429 ഗോളുകൾ). ഒന്നാമതെത്തിയവർക്കുള്ള സമ്മാനവിതരണം വരും ദിവസങ്ങളിൽ നടക്കും.
ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് -(3,36,746), മലപ്പുറം- (2,52,137), കണ്ണൂർ -(2,35,227), തിരുവനന്തപുരം- (2,05,746), കൊല്ലം- (90,480), കോട്ടയം- (90,426), പത്തനംതിട്ട (-81,846), എറണാകുളം- (1,17,871), ആലപ്പുഴ- (1,05,779), ഇടുക്കി- (1,01,723), കാസർകോട് (-1,52,552), വയനാട്- (78,304), തൃശൂർ (-61,157), പാലക്കാട് (-52,681).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.