ഒാർമകളിലെ ചെറുപ്പത്തിന് വലുപ്പമേറെ
text_fieldsആവേശത്തോെട പന്തുതട്ടിയ കൗമാരത്തിൽതന്നെ പ്രേംനാഥ് ഫിലിപ് ‘വല്യ ആളായി’ മാറിയിരുന്നു. അസാധാരണമായ മികവ് കാട്ടിയ പ്രേംനാഥിന് പത്താം ക്ലാസിൽ പഠിക്കുേമ്പാൾ കോഴിക്കോട് ജില്ല ടീമിലെത്തിയ റെക്കോഡുമുണ്ട്. എറണാകുളത്തിനെതിരെ സംസ്ഥാന സീനിയർ ഫുട്ബാളിൽ കോഴിക്കോടിെൻറ നിരയിൽ കളിച്ച പയ്യനെ പ്രീമിയർ ടയേഴ്സ് ക്ലബ് നോട്ടമിടുകയായിരുന്നു. ടി.എ. ജാഫർ, വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, സേവ്യർ പയസ് തുടങ്ങിയ അതികായന്മാർ നിറഞ്ഞതായിരുന്നു എറണാകുളം ടീം. പിന്നീട് ഇവർക്കൊപ്പം പ്രേംനാഥ് ഫിലിപ് എന്ന റൈറ്റ് വിങ് ബാക്ക് പലവട്ടം പന്തുതട്ടി.
അക്കാലത്ത് സംസ്ഥാനത്ത് ജൂനിയർ മത്സരങ്ങൾ വിരളമായിരുന്നു. 17ാം വയസ്സിൽ തെഹ്റാനിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പാണ് പ്രേംനാഥ് ഫിലിപ്പിെൻറ ജൂനിയർതലത്തിലെ സുപ്രധാന ടൂർണമെൻറ്. ലീഗ് റൗണ്ട് കഴിഞ്ഞ് ടീം ക്വാർട്ടറിലെത്തിയ ടീമിന് തോൽവി നേരിടേണ്ടിവന്നു. ദേശീയ സീനിയർ ടീമിലേക്കും ചെറുപ്രായത്തിൽ പ്രേംനാഥിന് വിളിവന്നു. വയസ്സിലെ ചെറുപ്പത്തെ കളിയുടെ വലുപ്പം െകാണ്ട് പ്രേംനാഥ് പിന്നിലാക്കി. ആഗാഖാൻ കപ്പിലടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇൗ കോഴിക്കോട്ടുകാരൻ നിറസാന്നിധ്യമായിരുന്നു. പ്രീമിയർ ടയേഴ്സിൽനിന്ന് മുഹമ്മദൻസ് സ്പോർടിങ് റാഞ്ചിയെടുത്തതും ഇക്കാലത്തായിരുന്നു.
കോഴിക്കോട് വെസ്റ്റ്ഹിൽ മൈതാനത്തിനരികിലായിരുന്നു പ്രേംനാഥിെൻറ കുട്ടിക്കാലം. പോസ്റ്റോഫിസ് അശോകൻ, രാമകൃഷ്ണൻ, കൊല നാരായണൻ തുടങ്ങിയ പ്രാദേശിക വമ്പന്മാരുടെ കളി എന്നും കണ്ടിരിക്കുമായിരുന്നു. കോമൺവെൽത്ത് കമ്പനിയിലെ കളിക്കാരനായിരുന്നു പിതാവ് ലോറൻസ് ഫിലിപ്. ആറാം വയസ്സിൽ പന്തുതട്ടിയ പ്രേംനാഥ് മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂളിലെത്തിയതോടെ മുഴുവൻ സമയ കളിക്കാരനായി. കാൽപന്തുകളിയിലെ അതുല്യ പ്രതിഭയാകാൻ സഞ്ജീവൻ മാഷും മേനോൻ മാഷും ഏറെ സഹായിച്ചു. അണ്ടർ 17 ലോകകപ്പിൽ ഒരു മത്സരമെങ്കിലും കാണാൻ പ്രേംനാഥ് ഫിലിപ് െകാച്ചിയിലുണ്ടാകും.
ഇന്ത്യയുടെ കുഞ്ഞുതാരങ്ങൾക്ക് ലോകഫുട്ബാൾ മാമാങ്കത്തിൽ മത്സരിക്കാനായത് അസുലഭ നിമിഷമാണെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. മാസങ്ങളായുള്ള ക്യാമ്പും വിേദശ ടീമുകളുമായുള്ള സൗഹൃദ മത്സരങ്ങളും നമ്മുടെ അണ്ടർ 17 ടീമംഗങ്ങൾക്ക് ഭാവിയിൽ മുതൽക്കൂട്ടാകുെമന്നും പ്രേംനാഥ് ഫിലിപ് പറയുന്നു.
(തയാറാക്കിയത്: സി.പി. ബിനീഷ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.