ന്യൂ കാലിഡോണിയ- ലോകകപ്പിലെ ഇത്തിരിക്കുഞ്ഞൻ
text_fieldsലോകഭൂപടം നോക്കിയാൽ പസഫിക് സമുദ്രത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറെ തുണ്ടുഭൂമികളുണ്ട്. ഇവയിൽ മിക്കതും പാശ്ചാത്യരാജ്യങ്ങളുടെ ഭരണപ്രദേശങ്ങളാണ്. അവയിൽപെടുന്ന ഒന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കാലിഡോണിയ. മൂന്ന് ദ്വീപുകൾ ചേർന്നുള്ള പ്രദേശം. മൂന്നും കൂട്ടിയാലും കേരളത്തിെൻറ പാതിവരില്ല. ഇത്രയും കേട്ട് ടീമിനെ എഴുതിത്തള്ളാൻ വരെട്ട. ഫ്രഞ്ച് ഭരണപ്രദേശമാണെങ്കിലും സ്വന്തമായി ഫുട്ബാൾ ടീമുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ഫുട്ബാൾ പാരമ്പര്യം അവകാശപ്പെടുന്നവർ.
ഒാഷ്യാനിയ മേഖലയിലെ ഏറ്റവും പുതിയ ടീം. 2004ൽ ഫിഫ അംഗത്വം നേടി. ഇതാദ്യമായാണ് ഒരു ഫിഫ ടൂർണമെൻറിൽ കളിക്കുന്നത്. ഒാഷ്യാനയിലെ റണ്ണറപ്പായാണ് ടൂർണമെൻറിന് യോഗ്യത നേടിയത്. അട്ടിമറികൾ അത്ഭുതമല്ലാത്ത ഇടമാണ് ഫുട്ബാൾ. എല്ലാ ഫിഫ ലോകകപ്പുകളും അത്തരത്തിലൊരു അട്ടിമറിക്കെങ്കിലും സാക്ഷിയായിട്ടുണ്ട്. അണ്ടർ-17 ടൂർണമെൻറിലും അത് ആവർത്തിച്ചാൽ, ഹോണ്ടുറസ്, ജപ്പാൻ, ഫ്രാൻസ് എന്നിവരടങ്ങിയ ഗ്രൂപ്-ഇയിലെ കറുത്ത കുതിരയായേക്കും ന്യൂ കാലിഡോണിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.