ഇന്ത്യക്കാരനായി സണ്ണി വരുന്നു
text_fieldsഅണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ വല കാക്കാൻ കാനഡയിൽനിന്നൊരു കൗമാരക്കാരൻ വരുന്നു. അമേരിക്കൻ മേജർലീഗ് സോക്കർ ക്ലബ് ടൊറേൻറാ എഫ്.സിയുടെ യൂത്ത് ടീമംഗമായ സണ്ണി ധാലിവാലയാണ് ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ദേശീയ ടീമിെൻറ കുപ്പായമണിയാനെത്തുന്നത്. ഇന്ത്യൻ വംശജനായ സണ്ണി കാനഡയിലാണ് വളർന്നതും കളിച്ച് തെളിഞ്ഞതുമെങ്കിലും മാതാപിതാക്കളുടെ രാജ്യം ആദ്യ ലോകകപ്പിന് ബൂട്ടണിയാനൊരുങ്ങുേമ്പാൾ ആ ചരിത്രദൗത്യത്തിനൊപ്പം ചേരുകയായിരുന്നു.
ജൂലൈ അവസാനത്തിലെ പത്തു ദിവസം ഗോവയിൽ ട്രയൽസ് പൂർത്തിയാക്കിയ സണ്ണി തൊട്ടുപിന്നാലെ ഇന്ത്യൻ പാസ്പോർട്ടും സ്വന്തമാക്കി മെക്സികോയിൽവെച്ച് ലോകകപ്പ് സംഘത്തിനൊപ്പം ചേർന്നു. ആറടി അഞ്ചിഞ്ച് ഉയരമുള്ള സണ്ണിയുടെ കളിമികവ് തന്നെയാണ് ടീമിലിടം നൽകാൻ ഇന്ത്യൻ ഫുട്ബാൾ അധികൃതരെ പ്രേരിപ്പിച്ചത്. എ.െഎ.എഫ്.എഫ് പ്രസിഡൻറ് പ്രഫുൽ പേട്ടൽ, കായിക-ആഭ്യന്തര മന്ത്രാലയം, ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നിവരോട് സണ്ണി നന്ദി പറഞ്ഞു. ഇതോടെ, അഞ്ച് ഗോൾ കീപ്പർമാരായി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ.
പൗരത്വം സ്വന്തമാക്കി ഇന്ത്യൻ ടീമിനൊപ്പം ചേരുന്ന രണ്ടാമത്തെ അണ്ടർ-17 താരമാണ് സണ്ണി. അമേരിക്കയിലുള്ള നമിതും ഇന്ത്യൻ പാസ്പോർട്ട് നേടി ലോകകപ്പ് ക്യാമ്പിൽ ഇടംപിടിച്ചിട്ടുണ്ട്. സാേങ്കതിക തടസ്സങ്ങൾ മറികടന്നതോടെ, മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംനേടാൻ കാത്തിരിക്കുകയാണ് ഇൗ 18കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.