അർഹതയുള്ളവർ അതിജീവിച്ച കാലം
text_fieldsഅർഹതയുള്ളവർ അതിജീവിച്ച കാലം
മലപ്പുറം: ‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്’ അഥവാ അർഹതയുള്ളവരുടെ അതിജീവിക്കൽ. അതായിരുന്നു ആ കാലം. മുൻ ഇന്ത്യൻ ഫുട്ബാൾ താരം വി.പി. ഷാജി കളിയോർമകളെ മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് തട്ടുകയാണ്. ഇന്നത്തെപ്പോലെ മൈതാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത നാളുകളിൽ ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഷാജിയെപ്പോലുള്ളവരെ ദേശീയടീമിലെത്തിച്ചത്. എസ്.ബി.ഐ ടീമിെൻറ കോച്ചാണ് ഇദ്ദേഹമിപ്പോൾ. പിതാവ് പൊലീസുകാരനായിരുന്നെന്നതാണ് ഷാജിയുടെ ഫുട്ബാളിലേക്കുള്ള ആദ്യ ചുവട്. കേരള പൊലീസ് ടീമിലെ നല്ലൊരു ഭാഗം കളിക്കാരും ഷാജിയുടെ കൗമാരകാലത്ത് കണ്ണൂരിലുണ്ടായിരുന്നു.
താവക്കര യു.പി സ്കൂളിൽ പഠിക്കുമ്പോൾ വൈകുന്നേരങ്ങളിൽ വീടിന് സമീപത്തെ പൊലീസ് മൈതാനത്ത് മുടങ്ങാതെയെത്തും. പല പ്രമുഖരും പരിശീലനം നടത്തുമ്പോൾ പുറത്തേക്കുപോകുന്ന പന്ത് എടുത്തുകൊടുക്കൽ ഹരമായിരുന്നു. വി.പി. സത്യൻ ഉൾപ്പെടെയുള്ളവരുടെ കളി കണ്ടുവളർന്ന ഷാജിക്ക് അദ്ദേഹത്തെപ്പോലെ വലിയ താരമാവണമെന്നായിരുന്നു ആഗ്രഹം. ഗവ. മുനിസിപ്പൽ ഹൈസ്കൂളിലെത്തിയതോടെ ഷാജിയിലെ ഫുട്ബാളറെ നാടറിഞ്ഞുതുടങ്ങി. സ്കൂൾ ഗെയിംസുകളിൽ ഗോളടിച്ചുകൂട്ടി. കണ്ണൂർ എസ്.എൻ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കവെ, കേരളത്തിന് വേണ്ടി ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ കളിക്കാനായതാണ് കൗമാരകാലത്തെ വലിയ നേട്ടം. ഫാക്ടിൽ സെലക്ഷനും കിട്ടി. എട്ട് പ്രാവശ്യം കേരളത്തിന് വേണ്ടി സന്തോഷ് േട്രാഫി കളിച്ച് 20ലധികം ഗോളും സ്കോർ ചെയ്തു.
1994ൽ ഖത്തറിൽ നടന്ന ഇൻഡിപെൻഡൻറ്സ് കപ്പിലായിരുന്നു ഇന്ത്യൻ അരങ്ങേറ്റം. ദീർഘകാലം എസ്.ബി.ടിയുടെ താരമായി. തുടർന്ന്, ബാങ്ക് ടീമിെൻറ കോച്ചും. 2010ൽ സന്തോഷ് േട്രാഫി ടീമിെൻറ സഹപരിശീലകനും കഴിഞ്ഞതവണ പരിശീലകനുമായിരുന്നു. അണ്ടർ -17 ലോകകപ്പ് ഇന്ത്യൻ ഫുട്ബാളിൽ വലിയ ഓളമുണ്ടാക്കുമെന്നാണ് ഷാജിയുടെ പക്ഷം. ലോകകപ്പിെനാരുക്കിയ മൈതാനങ്ങൾ സംരക്ഷിച്ചാൽ പുതിയ തലമുറക്ക് ഗുണം ചെയ്യും. കളിപ്പിച്ചാൽ മാത്രം പോരാ. ജീവിക്കാനുള്ള വകയും ഒരുക്കണം -ഷാജി പറയുന്നു.
-തയാറാക്കിയത് കെ.പി.എം റിയാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.